ബിജെപിയോട് എങ്ങനെ പോരാടണമെന്ന് ഇപ്പോഴും പ്രതിപക്ഷത്തിന് അറിയില്ല; കോണ്‍ഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തില്‍ അവസാനിക്കുമെന്ന് മോദി 

ഗാന്ധി കുടുംബത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരംഭിച്ചതുപോലെ കോണ്‍ഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തില്‍ തന്നെ അവസാനിക്കുമെന്ന് മോദി പരിഹസിച്ചു
ബിജെപിയോട് എങ്ങനെ പോരാടണമെന്ന് ഇപ്പോഴും പ്രതിപക്ഷത്തിന് അറിയില്ല; കോണ്‍ഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തില്‍ അവസാനിക്കുമെന്ന് മോദി 

ബിലാസ്പൂര്‍: ഗാന്ധി കുടുംബത്തിനെതിരെ വീണ്ടും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആരംഭിച്ചതുപോലെ കോണ്‍ഗ്രസ് രാഷ്ട്രീയം ഗാന്ധി കുടുംബത്തില്‍ തന്നെ അവസാനിക്കുമെന്ന് മോദി പരിഹസിച്ചു. ബിജെപിയോട് എങ്ങനെ മത്സരിക്കണമെന്ന് പ്രതിപക്ഷത്തിന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബിലാസ്പൂറില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള ബിജെപി റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി .

കോണ്‍ഗ്രസിനെ സംബന്ധിച്ച് ചത്തീസ്ഗഡ് ഒരു മുന്‍ഗണനാ വിഷയമല്ല.  ഒരു കുടുംബത്തെ സേവിക്കുന്നതിനാണ് അവര്‍ പ്രാധാന്യം നല്‍കുന്നതെന്ന് മോദി വിമര്‍ശിച്ചു. ജാമ്യത്തില്‍ കഴിയുന്ന അമ്മയും മകനും നോട്ടുനിരോധനത്തെ ചോദ്യം ചെയ്യുന്നു. എന്നാല്‍ ഇതുമൂലമാണ് ജാമ്യം തേടി കോടതിയെ സമീപിക്കാന്‍ സാധിച്ചതെന്ന് അവര്‍ മറന്നുപോയതായി മോദി ഓര്‍മ്മിപ്പിച്ചു. 

വികസനത്തെ അടിസ്ഥാനമാക്കിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ജാതീയ വേര്‍തിരിവിന് എതിരാണ്. അത് മറികടന്നാണ് മുന്നേറുന്നത്. ചത്തീസ്ഗഡില്‍ എവിടെയും വികസനം കാണാമെന്നും മോദി പറഞ്ഞു. ബസ്തറില്‍ മികച്ച പോളിങാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വോട്ടെടുപ്പിന്റെ രണ്ടാഘട്ടത്തിലും ഇത്തരത്തില്‍ ജനങ്ങള്‍ കൂട്ടമായി വന്ന് സമ്മതിദാനവകാശം പ്രയോജനപ്പെടുത്തുമെന്ന് താന്‍ വിശ്വസിക്കുന്നതായി മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഉത്സവമാണ്. വോട്ടു ചെയ്യാനുളള അവകാശം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. 

കഴിഞ്ഞ ദിവസം അര്‍ബന്‍ മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്തതിലൂടെ കോണ്‍ഗ്രസിന്റെ കപടമുഖം പുറത്തുവന്നുവെന്ന് മോദി വിമര്‍ശിച്ചിരുന്നു. ഇതിന് ബസ്തറിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പിലുടെ കോണ്‍ഗ്രസിന് ചുട്ടമറുപടി നല്‍കുമെന്ന് മോദി ഓര്‍മ്മിപ്പിച്ചു. ഒരേസമയം നക്‌സലിസത്തെ എതിര്‍ക്കുകയും, അര്‍ബന്‍ മാവോയിസ്റ്റുകളെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും മോദി ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com