രാജ്യത്തെ മൂന്നിലൊന്ന് ഭര്‍ത്താക്കന്‍മാരും ഭാര്യയെ ഉപദ്രവിക്കുന്നവര്‍;  തല്ലുന്നതില്‍ പരാതിയില്ലെന്ന് സ്ത്രീകളും!

രാജ്യത്തെ മൂന്നിലൊന്ന് ഭര്‍ത്താക്കന്‍മാരും ഭാര്യമാരെ ശാരീരികമായി ഉപദ്രവിക്കുന്നവരാണെന്ന് റിപ്പോര്‍ട്ട്. ഭര്‍ത്താക്കന്‍മാര്‍ തല്ലുന്നത് 'സ്വാഭാവിക കാര്യ'മാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം 
രാജ്യത്തെ മൂന്നിലൊന്ന് ഭര്‍ത്താക്കന്‍മാരും ഭാര്യയെ ഉപദ്രവിക്കുന്നവര്‍;  തല്ലുന്നതില്‍ പരാതിയില്ലെന്ന് സ്ത്രീകളും!

 ന്യൂഡല്‍ഹി: രാജ്യത്തെ മൂന്നിലൊന്ന് ഭര്‍ത്താക്കന്‍മാരും ഭാര്യമാരെ ശാരീരികമായി ഉപദ്രവിക്കുന്നവരാണെന്ന് റിപ്പോര്‍ട്ട്. ഭര്‍ത്താക്കന്‍മാര്‍ തല്ലുന്നത് 'സ്വാഭാവിക കാര്യ'മാണെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിഭാഗം സ്ത്രീകളും അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 15 ആം വയസ്സുമുതല്‍ ശാരീരിക പീഡനങ്ങള്‍ ഏല്‍ക്കുന്ന സ്ത്രീകള്‍ 27 ശതമാനമാണ്. 15 -49 പ്രായത്തിനിടയിലുള്ളവരിലെ മാത്രം കണക്കാണിത്. 

സാമ്പത്തികമായി മെച്ചപ്പെടുന്നുണ്ടെങ്കിലും ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും അടിസ്ഥാനത്തില്‍ വിവേചനത്തിനിരയാകുന്നവരുടെ എണ്ണം ഇന്ത്യയില്‍ വളരെ കൂടുതലാണ് എന്നും പഠന റിപ്പോര്‍ട്ടില്‍ ഉണ്ട്. ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ 'സഹജ്' എന്ന എന്‍ജിഒ ആണ് പഠനം നടത്തിയത്.

സ്ത്രീകളെ പ്രത്യുത്പാദന മാര്‍ഗ്ഗങ്ങളായി മാത്രം പരിഗണിക്കുന്ന പുരുഷാധിപത്യ കാഴ്ചപ്പാടുകളാണ് ഈ വിവേചനങ്ങളുടെ അടിസ്ഥാന കാരണം. പെണ്‍കുട്ടിയോടും സ്ത്രീകളോടും രണ്ടാം തര മനോഭാവമാണ് എല്ലായിടങ്ങളിലും പ്രകടിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
ആണ്‍കുട്ടികളെ അപേക്ഷിച്ച് കുറഞ്ഞ വിദ്യാഭ്യാസവും കുറച്ച് മാത്രം പോഷകാഹാരങ്ങളുമാണ് പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നത്. ആരോഗ്യകാര്യത്തില്‍ പോലും ഈ വേര്‍തിരിവുണ്ടെന്നും ഇത്തരം അവസ്ഥകള്‍ മറികടക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com