രാമായണ എക്‌സ്പ്രസ് ബുധനാഴ്ച ഫ്ലാ​ഗ് ഓഫ് ചെയ്യും

തീര്‍ത്ഥാടന ടൂറിസം ലക്ഷ്യമാക്കി ഇന്ത്യന്‍ റെയില്‍വെ രാമായണ എക്‌സ്പ്രസിന്റെ ഫളാഗ് ഓഫ് ബുധനാഴ്ച നടക്കും
രാമായണ എക്‌സ്പ്രസ് ബുധനാഴ്ച ഫ്ലാ​ഗ് ഓഫ് ചെയ്യും

ന്യൂഡല്‍ഹി: തീര്‍ത്ഥാടന ടൂറിസം ലക്ഷ്യമാക്കി ഇന്ത്യന്‍ റെയില്‍വെ രാമായണ എക്‌സ്പ്രസിന്റെ ഫളാഗ് ഓഫ് ബുധനാഴ്ച നടക്കും. രാമായണത്തില്‍ പരാമര്‍ശിച്ച് പ്രധാനസ്ഥലങ്ങളിലൂടെ തീര്‍ത്ഥാടകരെ കൊണ്ടുപോകുന്ന തരത്തിലാണ് യാത്ര. സഫ്ദര്‍ജംഗില്‍ നിന്ന് ബുധനാഴ്ച വൈകീട്ട് നാലരയ്ക്ക് യാത്ര തുടങ്ങും. ആദ്യസ്റ്റോപ്പ് അയോധ്യയിലാണ്. അവിടെ സഞ്ചാരികള്‍ക്ക് ഹനുമാന്‍ഘട്ട്, രാംകോട്ട്, കണകഭഗവന്‍ ക്ഷേത്രം എന്നിവ സന്ദര്‍ശിക്കാം.

തുടര്‍ന്ന്, രാമന്റെ വനവാസകാലത്ത് ഭരതന്‍ താമസിച്ചിരുന്നെന്ന് വിശ്വസിക്കുന്ന ഗ്രാമമായ ബംഗാളിലെ നന്ദിഗ്രാം, സീതയുടെ ജന്മസ്ഥലമായ മിഥില സ്ഥിതിചെയ്യുന്ന സീതാമര്‍ഹി, ജനക്പുര്‍, വാരാണസി, പ്രയാഗ്, ശൃംഗവേര്‍പുര്‍, ചിത്രകൂട്, നാസിക്ക്, ഹംപി എന്നീ സ്‌റ്റേഷനുകളില്‍ നിര്‍ത്തിയശേഷം തീവണ്ടി രാമേശ്വരത്തെത്തും. 16 ദിവസം കൊണ്ട് തീര്‍ഥാടനം പൂര്‍ത്തിയാക്കും. 

800 സീറ്റാണുള്ളത്. ഭക്ഷണമടക്കം ഒരാള്‍ക്ക് 15,120 രൂപയാണ് ചെലവ്. രണ്ടാം ഘട്ടം ശ്രീലങ്കയിലെ നാലു കേന്ദ്രങ്ങള്‍. ഇതിന് വേറെയാണ് ചാര്‍ജ്ജ്.ചെന്നൈ കൊളംബോ വിമാനത്തില്‍ ആറു ദിവസത്തെ പാക്കേജ്. 47,600 രൂപയാണ് നിരക്ക്, കാന്‍ഡി, നുവാര എലിയ, കൊളംബോ, നെഗോംബോ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com