വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡില്‍ സ്‌ഫോടനം; ആക്രമണം മാവോയിസ്റ്റ് മേഖലയായ ദന്തേവാഡയില്‍

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡില്‍ സ്‌ഫോടനം
വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡില്‍ സ്‌ഫോടനം; ആക്രമണം മാവോയിസ്റ്റ് മേഖലയായ ദന്തേവാഡയില്‍

റായ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡില്‍ സ്‌ഫോടനം. മാവോയിസ്റ്റ് മേഖലയായ ദന്തേവാഡയിലെ തെരഞ്ഞെടുപ്പ് ബൂത്ത് സുരക്ഷാ ചുമതലയുള്ള സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ആളപായമില്ല. കതേകല്യാണ്‍ ബ്ലോക്കിലെ തുമക്പാല്‍ ക്യാമ്പിന് സമീപമാണ് ആക്രമണം നടന്നത്.

പോളിങ് ബുത്ത് ലക്ഷ്യമാക്കി വന്ന സേനയെ ലക്ഷ്യമിട്ട് സ്ഥാപിച്ച രണ്ടുകിലോയോളം സ്‌ഫോടക വസ്തുക്കള്‍ അടങ്ങുന്ന ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. പുലര്‍ച്ചെ ആറരയോടെയായിരുന്നു സംഭവം. 

രണ്ട് ഘട്ടങ്ങളായാണ് ഛത്തീസ്ഗഡില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വോട്ടെടുപ്പ് മാവോയിസ്റ്റ് മേഖലയായ പതിനെട്ട് മണ്ഡലങ്ങളിലാണ്. ഇവിടങ്ങളില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഒന്നര ലക്ഷത്തോളംെ സുരക്ഷാ ഭടന്‍മാരെയാണ് വിന്യസിച്ചിരിക്കുന്നത്. വ്യോമസേന ഹെലികോപ്ടര്‍ നിരീക്ഷണവും നടത്തുന്നുണ്ട്. 10 മണ്ഡലങ്ങളില്‍ രാവിലെ ഏഴുമുതല്‍ വൈകുന്നേരം മൂന്നുവരെയും ബാക്കിയുള്ളവയില്‍ എട്ടുമുതല്‍ അഞ്ചുവരെയുമാണ് പോൡങ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com