ഫോട്ടോഷൂട്ട് നടത്തിയ ആള്‍ അകത്തായി, എന്നിട്ടും ബിജെപിയുടെ നുണ പ്രചാരണങ്ങള്‍ അവസാനിക്കുന്നില്ല; വ്യാജ ചിത്രവുമായി ഡല്‍ഹിയില്‍ സേവ് ശബരിമല ക്യാമ്പയിന്‍

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രയോഗിക്കാന്‍ നടത്തിയ വ്യാജ ഫോട്ടോ ഷൂട്ട് ചിത്രം ഉപയോഗിച്ച് ഡല്‍ഹിയില്‍ ബിജെപിയുടെ സേവ് ശബരിമല ക്യാമ്പയിന്‍
ഫോട്ടോഷൂട്ട് നടത്തിയ ആള്‍ അകത്തായി, എന്നിട്ടും ബിജെപിയുടെ നുണ പ്രചാരണങ്ങള്‍ അവസാനിക്കുന്നില്ല; വ്യാജ ചിത്രവുമായി ഡല്‍ഹിയില്‍ സേവ് ശബരിമല ക്യാമ്പയിന്‍

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ പ്രയോഗിക്കാന്‍ നടത്തിയ വ്യാജ ഫോട്ടോ ഷൂട്ട് ചിത്രം ഉപയോഗിച്ച് ഡല്‍ഹിയില്‍ ബിജെപിയുടെ സേവ് ശബരിമല ക്യാമ്പയിന്‍. ബിജെപി ഡല്‍ഹി വക്താവ് തേജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന പരിപാടിയിലാണ് വ്യാജ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. ശബരിമലയില്‍ പൊലീസ് അതിക്രമം നടത്തുന്നുവെന്ന് പ്രചരിപ്പിക്കാന്‍ വ്യാജമായി ചിത്രമെടുത്തയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നിട്ടും വ്യാജ ചിത്രം ഉപയോഗിച്ചാണ് ബിജെപി ഇടത് സര്‍ക്കാരിന് എതിരെ ക്യാമ്പയിന്‍ നടത്തുന്നത്. 

പരിപാടിയുടെ ബാനറിലും പോസ്റ്ററിലും ഇതേ ചിത്രം തന്നെയാണ് ഉപയയോഗിച്ചിരിക്കുന്നത്.  ആര്‍എസ്എസ് പ്രവര്‍ത്തകനായ മാന്നാര്‍ കുളഞ്ഞിക്കാരാഴ്മ ചെമ്പകപ്പള്ളി ശ്രീകല്യാണിയില്‍ രാജേഷ് ആര്‍.കുറുപ്പാണ് വ്യാജ ചിത്രം പിടിച്ച് സാഹൂമ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. കേരള പൊലീസ് ആക്ട്, അപകീര്‍ത്തിപ്പെടുത്തല്‍, സമുദായ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്. നിരവധി സംഘപരിവാര്‍ ഗ്രൂപ്പുകളും പേജുകളും ഈ വ്യാജ ചിത്രം പ്രചരിപ്പിച്ചതിന് പിന്നാലെ കലാപാഹ്വാനത്തിന് എതിരെ ഫെയ്‌സ്ബുക്ക് തന്നെ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com