വ്യാവസായികാടിസ്ഥാനത്തിൽ പശുമൂത്രവും ചാണകവും ഉൽപ്പാദിപ്പിക്കും ; പഞ്ചായത്തുകൾ തോറും ​ഗോശാലയെന്നും കോൺ​ഗ്രസ് പ്രകടനപത്രിക

വ്യാവസായികാടിസ്ഥാനത്തിൽ പശുമൂത്രവും ചാണകവും ഉൽപ്പാദിപ്പിക്കും ; പഞ്ചായത്തുകൾ തോറും ​ഗോശാലയെന്നും കോൺ​ഗ്രസ് പ്രകടനപത്രിക

പശുക്കൾക്ക് പഞ്ചായത്തുകളിൽ ​ഗോശാല, പ്രത്യേക ചികിൽസാ കേന്ദ്രങ്ങൾ തുടങ്ങിയവ പ്രകടന പത്രികയിൽ വാ​ഗ്ദാനം ചെയ്യുന്നു

ഭോപ്പാൽ : മധ്യപ്രദേശിൽ ബിജെപി തോൽപ്പിച്ച് അധികാരത്തിൽ തിരിച്ചെത്താൻ കോൺ​ഗ്രസ് ഹിന്ദുത്വ കാർഡ് ഇറക്കുന്നു. പശുക്കൾക്ക് പഞ്ചായത്തുകളിൽ ​ഗോശാല, പ്രത്യേക ചികിൽസാ കേന്ദ്രങ്ങൾ തുടങ്ങിയവ പ്രകടന പത്രികയിൽ വാ​ഗ്ദാനം ചെയ്യുന്നു. ര​ണ്ടു ല​ക്ഷം വ​രെ​യു​ള്ള കാ​ർ​ഷി​ക വാ​യ്​​പ​ക​ൾ എ​ഴു​തി​ത്ത​ള്ളു​മെ​ന്നും വാ​ഗ്ദാനമുണ്ട്. ഇതുവഴി ഹിന്ദു വോട്ടുകളും കർഷക വോട്ടുകളും കൈക്കലാക്കാനാകുമെന്നാണ് കോൺ​ഗ്രസിന്റെ പ്രതീക്ഷ. 

വ്യാവസായികാടിസ്ഥാനത്തിൽ പശുമൂത്രവും ചാണകവും ഉൽപ്പാദിപ്പിക്കും. എല്ലാ പഞ്ചായത്തുകളിലും ഗോശാല, പശുക്കള്‍ക്ക് പ്രധാന റോഡുകളിൽ താൽക്കാലിക ചികിത്സാ കേന്ദ്രങ്ങൾ, മേയാനും ചത്ത പശുക്കളെ അടക്കാനും സ്ഥലം എന്നിങ്ങനെ പോകുന്നു  പ്രകടനപത്രികയിലെ വാ​ഗ്ദാനങ്ങൾ. പശുവിനെ കശാപ്പ‌് ചെയ്യുന്നതു നിരോധിച്ച നിയമത്തിലെ വിവാദചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്നും പത്രികയിൽ പറയുന്നു. എന്നാൽ ഏത‌് ചട്ടങ്ങളാണെന്ന‌് വ്യക്തമാക്കിയിട്ടില്ല.

സർക്കാർ കെട്ടിടങ്ങളിൽ ആർഎസ‌്എസിന്റെ ശാഖകൾ നടത്തുന്നത‌് നിരോധിക്കുമെന്ന‌് പ്രകടനപത്രിക പറയുന്നു. സർക്കാർ ഉദ്യോഗസ്ഥർ ശാഖകളിൽ പങ്കെടുക്കുന്നത‌് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ‌് തിരുത്തും. അധ്യാത്മിക വകുപ്പും സംസ‌്കൃത സ‌്കൂളുകളും തുടങ്ങും. രാമപാത പദ്ധതി നടപ്പാക്കും. സംസ്ഥാനത്ത‌് മദ്യം നിരോധിക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ക​ർ​ഷ​ക​ർ​ക്ക്​ സാ​മൂ​ഹി​ക സു​ര​ക്ഷ പെ​ൻ​ഷ​ൻ, ഭൂ​മി ര​ജി​സ്​​ട്രേ​ഷ​ന്​ ഫീ​സ്​ ഇ​ള​വ്, ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ പെ​ൺ​കു​​ട്ടി​ക​ളു​ടെ വി​വാ​ഹ​ത്തി​ന്​ 51, 000 രൂ​പ ധ​ന​സ​ഹാ​യം എ​ന്നി​വ പ്രകടനപത്രികയിൽ കോ​ൺ​ഗ്ര​സ്​ പ്ര​ഖ്യാ​പി​ച്ചു.

മ​റ്റു വാ​ഗ്​​ദാ​ന​ങ്ങ​ൾ: സ്വാ​മി​നാ​ഥ​ൻ ക​മീ​ഷ​ൻ ശി​പാ​ർ​ശ അ​നു​സ​രി​ച്ച്​ വി​ള​ക​ൾ​ക്ക്​ മി​നി​മം താ​ങ്ങു​വി​ല, കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങാ​നു​ള്ള വാ​യ്​​പ​ക്ക്​ 50 ശ​ത​മാ​നം സ​ബ്​​സി​ഡി, നേ​ർ​പ​കു​തി വൈ​ദ്യു​തി നി​ര​ക്ക്, ക​ഴി​ഞ്ഞ വ​ർ​ഷം പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ ആ​റ്​ ക​ർ​ഷ​ക​ർ കൊ​ല്ല​പ്പെ​ട്ട മ​ൻ​ദ്​​സോ​ർ സം​ഭ​വ​ത്തി​ൽ പു​ന​ര​ന്വേ​ഷ​ണം, ഡീ​സ​ൽ-പെ​ട്രോ​ൾ വി​ല​യി​ൽ ഇ​ള​വ്, യു​വ​ജ​ന​ങ്ങ​ൾ​ക്ക്​ തൊ​ഴി​ൽ ന​ൽ​കു​ന്ന വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക്​ ആ​ളൊ​ന്നി​ന്​ പ​തി​നാ​യി​രം രൂ​പ വീ​തം അ​ഞ്ചു വ​ർ​ഷം ശ​മ്പ​ള​ധ​ന​സ​ഹാ​യം, ജി.​എ​സ്.​ടി ഇ​ള​വ്, 100 കോ​ടി നി​ക്ഷേ​പം ന​ട​ത്തി​യു​ള്ള വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക്​ സ​ബ്​​സി​ഡി നി​ര​ക്കി​ൽ വാ​യ്​​പ, ദ​രി​ദ്ര കു​ടും​ബ​ങ്ങ​ൾ​ക്ക്​ 100 രൂ​പ പാ​ച​ക​വാ​ത​ക സ​ബ്​​സി​ഡി, പെ​ൺ​കു​ട്ടി​ക​ൾ​ക്ക്​ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം വ​രെ സൗ​ജ​ന്യ വി​ദ്യാ​ഭ്യാ​സം, 60 വ​യ​സ്സു​ക​ഴി​ഞ്ഞ ജേ​ർണ​ലി​സ്​​റ്റു​ക​ൾ​ക്ക്​ ധ​ന​സ​ഹാ​യം.

സം​സ്​​ഥാ​ന കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ ക​മ​ൽ​നാ​ഥ്​ ആ​ണ്​ 112 പേ​ജു​ള്ള പ​ത്രി​ക പു​റ​ത്തി​റ​ക്കി​യ​ത്. പ്ര​ചാ​ര​ണ സ​മി​തി അ​ധ്യ​ക്ഷ​ൻ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ, മു​ൻ മു​ഖ്യ​മ​ന്ത്രി ദി​ഗ്​​വി​ജ​യ്​ സി​ങ്​ എ​ന്നി​വ​ർ ചടങ്ങിൽ സംബന്ധിച്ചു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം ഉറപ്പാണന്നും, മുഖ്യമന്ത്രിയെ എംഎല്‍എമാര്‍ നിശ്ചയിക്കുമെന്നും മു​ൻ മു​ഖ്യ​മ​ന്ത്രി ദിഗ് വിജയ് സിങ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com