ഹിന്ദു മഹാസഭയ്ക്ക് തിരിച്ചടി; അയോധ്യാ കേസ് നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

ഹിന്ദു മഹാസഭയ്ക്ക് തിരിച്ചടി; അയോധ്യാ കേസ് നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

കേസ് നേരത്തെ പരിഗണക്കണം എന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

ന്യൂഡല്‍ഹി: അയോധ്യാ കേസ് നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. കേസ് നേരത്തെ പരിഗണിക്കണം എന്നാവശ്യപ്പെട്ട് ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസ് ജനുവരി ആദ്യവാരം പരിഗണിക്കാനാണ് കോടതി തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിശ്വാസികളുടെ വികാരം മാനിച്ച് കേസ് ഉടന്‍ പരിഗണിക്കണം എന്നാവശ്യപ്പെട്ടാണ് ഹിന്ദു മഹാസഭ ഹര്‍ജി നല്‍കിയത്. 

രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ അയോധ്യ തര്‍ക്കത്തില്‍ ഉടന്‍ വാദം കേള്‍ക്കണമോയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്, ജസ്റ്റിസുമായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം ജോസഫ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ജനുവരിയില്‍ തീരുമാനമെടുക്കും. 

ഒക്ടോബര്‍ 29ന് വാദം കേള്‍ക്കാമെന്ന് പഴയ ബെഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ മൂന്നംഗ ബെഞ്ചിലുണ്ടായിരുന്ന ദീപക് മിശ്ര വിരമിക്കുകയും ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരെ ചീഫ് ജസ്റ്റിസ് ഒഴിവാക്കുകയും സ്വന്തം ബെഞ്ചിലേക്ക് കേസ് മാറ്റുകയും ചെയ്തതോടെയാണ് അന്തിമവാദം വീണ്ടും നീണ്ടത്. 

കേസ് രാഷ്ടട്രീയ നേട്ടത്തിന് ഉപയോഗിക്കുമെന്നും തെരഞ്ഞെടുപ്പിന് ശേഷം വാദം കേള്‍ക്കണമെന്നും മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് വേഗം തീര്‍പ്പാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും നിലപാട്. രാമക്ഷേത്ര നിര്‍മ്മാണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് ആര്‍എസ്എസ് വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com