'ആര്‍ത്തവം അശുദ്ധമാണോ എന്നത് പെണ്ണുങ്ങളുടെ കാര്യം, ആ സമയം ക്ഷേത്രങ്ങളില്‍ പോകണോ എന്ന് ഞങ്ങള്‍ തീരുമാനിക്കും'; വൃന്ദ കാരാട്ട്

വിശ്വാസത്തിന്റെ ഭാഗമായി ആര്‍ത്തവം അശുദ്ധിയുണ്ടാക്കുമെന്ന് കരുതുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. അവര്‍ക്ക് അങ്ങനെ ചിന്തിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കാം
'ആര്‍ത്തവം അശുദ്ധമാണോ എന്നത് പെണ്ണുങ്ങളുടെ കാര്യം, ആ സമയം ക്ഷേത്രങ്ങളില്‍ പോകണോ എന്ന് ഞങ്ങള്‍ തീരുമാനിക്കും'; വൃന്ദ കാരാട്ട്

ന്യൂഡല്‍ഹി; ആര്‍ത്തവകാലം അശുദ്ധമാണോ എന്നത് സ്ത്രീകളുടെ വ്യക്തിപരമായ കാര്യമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ആ സമയങ്ങളില്‍ ക്ഷേത്രങ്ങളില്‍ പ്രവേശിക്കണോ എന്ന് തീരുമാനിക്കേണ്ടതും സ്ത്രീകള്‍ തന്നെയാണെന്നും അവര്‍ വ്യക്തമാക്കി. 

വിശ്വാസത്തിന്റെ ഭാഗമായി ആര്‍ത്തവം അശുദ്ധിയുണ്ടാക്കുമെന്ന് കരുതുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. അവര്‍ക്ക് അങ്ങനെ ചിന്തിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാതിരിക്കാം. എന്നാല്‍, മറിച്ച് ചിന്തിക്കുന്നവരെ അശുദ്ധി ആരോപിച്ച് ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് പുരോഗതിയിലേക്ക് പോകുന്ന ഒരു സമൂഹത്തിന് ചേര്‍ന്നതല്ലെന്നും വൃന്ദ കാരാട്ട് വ്യക്തമാക്കി. 

ശബരിമല വിഷയത്തില്‍ ഭരണഘടനയെ മുന്‍നിര്‍ത്തി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഏറെ അര്‍ത്ഥവത്താണ്. മുലക്കരം ചോദിച്ചെത്തിയവര്‍ക്ക് മുന്നില്‍ സ്വന്തം മുല മുറിച്ചെറിഞ്ഞ നങ്ങേലിയെപ്പോലുള്ളവര്‍ കേരള സമര ചരിത്രത്തിന്റെ ഭാഗമാണെന്നും അനീതികള്‍ക്കെതിരെ പൊരുതുമ്പോള്‍ ആ പാരമ്പര്യമാണ് നമ്മള്‍ മുറുകെപിടിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഡല്‍ഹി കേരളഹൗസില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വൃന്ദ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com