ടിഎം കൃഷ്ണ ദേശവിരുദ്ധനെന്ന് ട്രോളുകള്‍; സംഗീത പരിപാടിയില്‍നിന്ന് എയര്‍ പോര്‍ട്ട് അതോറിറ്റി പിന്‍മാറി

ടിഎം കൃഷ്ണ ദേശവിരുദ്ധനെന്ന് ട്രോളുകള്‍; സംഗീത പരിപാടിയില്‍നിന്ന് എയര്‍ പോര്‍ട്ട് അതോറിറ്റി പിന്‍മാറി
ടിഎം കൃഷ്ണ ദേശവിരുദ്ധനെന്ന് ട്രോളുകള്‍; സംഗീത പരിപാടിയില്‍നിന്ന് എയര്‍ പോര്‍ട്ട് അതോറിറ്റി പിന്‍മാറി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്ന പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണയുടെ സംഗീത പരിപാടിയില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പിന്മാറി.

ഈ മാസം 17,18 തിയതികളില്‍ ഡല്‍ഹി ചാണക്യപുരി നെഹ്‌റു പാര്‍ക്കില്‍ നടത്താനിരുന്ന പരിപാടിയാണ് മാറ്റിവെച്ചത്.  ടിഎം കൃഷ്ണ ദേശ വിരുദ്ധനാണെന്നും അര്‍ബന്‍ നക്‌സലാണെന്നുമുള്ള ട്രോള്‍ ആക്രമങ്ങള്‍ വ്യാപകമായതോടെയാണ് പരിപാടി മാറ്റിവെക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചത്. കേന്ദ്ര മന്ത്രിമാരെയടക്കം ടാഗ് ചെയ്ത് ആയിരുന്നു കൃഷ്ണയെ ദേശവിരുദ്ധനെന്ന് മുദ്രകുത്തിയുള്ള ട്രോള്‍ പ്രചാരണള്‍. 

ഒരു സാസ്‌കാരിക സംഘടനയും എയര്‍പോര്‍ട്ട് അതോറി ഓഫ് ഇന്ത്യയുമായിരുന്നു പരിപാടിയുടെ സംഘാടകര്‍. പരിപാടിയെ സംബന്ധിച്ച് ഡല്‍ഹിയിലെ പത്രങ്ങളിലും മറ്റും വന്‍ പരസ്യ പ്രചാരണവും നടത്തിയിരുന്നു.

പരിപാടി മാറ്റിവെച്ച കാര്യം എയര്‍പോര്‍ട്ട് അതോറി ഓഫ് ഇന്ത്യ ട്വീറ്റ് ചെയ്തിട്ടുണ്ടെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല. അതേ സമയം പരിപാടി പിന്നീട് നടത്തുമെന്ന് ട്വീറ്റില്‍ അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com