'നരേന്ദ്രമോദി: ക്രിയേറ്റിവ് ഡിസ്‌റപ്റ്റര്‍ -ദ മേക്കര്‍ ഓഫ് ന്യൂ ഇന്ത്യ'; വിവാദങ്ങൾക്ക് മറുപടിയുമായി ഒരു പുസ്തകം 

ബിജെപിയുടെ ഇന്റലെക്ച്വല്‍ സെല്‍ മുന്‍ കണ്‍വീനറായ ആര്‍. ബാലശങ്കറാണ് പുസ്തകം എഴുതിയിരിക്കുന്നത്
'നരേന്ദ്രമോദി: ക്രിയേറ്റിവ് ഡിസ്‌റപ്റ്റര്‍ -ദ മേക്കര്‍ ഓഫ് ന്യൂ ഇന്ത്യ'; വിവാദങ്ങൾക്ക് മറുപടിയുമായി ഒരു പുസ്തകം 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും മറുപടി നൽകി ഒരു പുസ്തകം.  'നരേന്ദ്രമോദി: ക്രിയേറ്റിവ് ഡിസ്‌റപ്റ്റര്‍ -ദ മേക്കര്‍ ഓഫ് ന്യൂ ഇന്ത്യ' (Narendra Modi: Creative Disruptor - The Maker of New India) എന്ന് പേര് നൽകിയിട്ടുള്ള പുസ്തകം ബിജെപിയുടെ ഇന്റലെക്ച്വല്‍ സെല്‍ മുന്‍ കണ്‍വീനറായ ആര്‍. ബാലശങ്കറാണ് എഴുതിയിരിക്കുന്നത്. 

കഴിഞ്ഞ നാലര വര്‍ഷത്തെ ബിജെപിയുടെ ഭരണപരമായ കാര്യങ്ങളെല്ലാം ഉൾകൊള്ളിച്ചുകൊണ്ടുള്ളതാണ് പുസ്തകം. റഫാല്‍ ഇടപാട്, നോട്ട് നിരോധനം, അവാര്‍ഡ് വാപ്പസി, വിദേശ നയം, ന്യൂനപക്ഷ പ്രശ്‌നങ്ങള്‍,  കിട്ടാക്കടം, എന്നിവയ്ക്ക് പുറമെ മോദിയും അമിത്ഷായും തമ്മിലുള്ള ബന്ധം സാമൂഹ്യ പരിഷ്‌കരണം തുടങ്ങിയ വിഷയങ്ങളുമാണ് പുസ്തകം ചർച്ച ചെയ്യുന്നത്. 

പ്രധാനമന്ത്രി എന്ന നിലയില്‍ മോദി എടുത്ത തീരുമാനങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയാണ് പുസ്തകമെന്നാണ് ആര്‍.ബാലശങ്കറിന്റെ വാക്കുകൾ.  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആമുഖവും, നിധിന്‍ ഗഡ്കരി തന്റെ കാഴ്ചപ്പാടുകളും പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. 

2019 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഒരു ലക്ഷം കോപ്പികള്‍ ജനങ്ങളിലെത്തിക്കാനാണ് തീരുമാനം. 17 അധ്യായങ്ങളുള്ള പുസ്തകം 300പേജുകളാണുള്ളത്. 40 ഓളം 'അപൂര്‍വ്വവും പ്രസക്തവു'മായ ചിത്രങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് ഡിസംബര്‍ ആദ്യവാരം ഡല്‍ഹിയില്‍ വച്ച് പ്രകാശനം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഹിന്ദി, ഗുജറാത്തി, പഞ്ചാബി, മറാത്തി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലേക്ക് പുസ്തകം പരിഭാഷപ്പെടുത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com