ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശം

റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ലാലു പ്രസാദ് യാദവ് ചികിത്സയില്‍ കഴിയുന്നത്.
ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില മോശം

പാറ്റ്‌ന: മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യ സ്ഥിതി മോശമായി തന്നെ തുടരുന്നുവെന്ന് എംഎല്‍എ രേഖ ദേവി. പരസഹായമില്ലാതെ ഇരിക്കാനോ നില്‍ക്കാനോ കഴിയാത്ത സ്ഥിതിയാണ് ലാലു പ്രസാദ് യാദവിന്റേതെന്നും രേഖ ദേവി അറിയിച്ചു. 

റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ലാലു പ്രസാദ് യാദവ് ചികിത്സയില്‍ കഴിയുന്നത്. അദ്ദേഹത്തെ എംഎല്‍എ രേഖ ദേവി സന്ദര്‍ശിച്ചിരുന്നു. ലാലു പ്രസാദ് യാദവിന്റെ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിച്ചതായും മികച്ച ചികിത്സ ലഭിക്കുന്നിടത്തേക്ക് അദ്ദേഹത്തെ മാറ്റണമെന്നും രേഖ ദേവി അഭിപ്രായപ്പെട്ടു. 

കാലിത്തീറ്റ കുംഭകോണകേസില്‍ പ്രതിയാണ് ലാലു പ്രസാദ് യാദവ്. ഹൃദയ സംബന്ധിയായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com