വ്യാജവാര്‍ത്ത തടയാന്‍ ആഭ്യന്തര വകുപ്പ്; രണ്ടാഴ്ചയിലൊരിക്കല്‍ അവലോകന യോഗത്തിനെത്താന്‍ സോഷ്യല്‍മീഡിയ ഭീമന്‍മാര്‍ക്ക് നിര്‍ദ്ദേശം

തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടോയെന്നും വ്യാജ വാര്‍ത്തകളെ തടയുന്നതിനുള്ള നടപടികളും ഓരോ 15 ദിവസത്തിലും അവലോകനം ചെയ്യാന്‍ എത്തണമെന്ന് ഗൂഗിള്‍, ട്വിറ്റര്‍, വാട്ട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ കമ്പനിക
വ്യാജവാര്‍ത്ത തടയാന്‍ ആഭ്യന്തര വകുപ്പ്; രണ്ടാഴ്ചയിലൊരിക്കല്‍ അവലോകന യോഗത്തിനെത്താന്‍ സോഷ്യല്‍മീഡിയ ഭീമന്‍മാര്‍ക്ക് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ വ്യാജ വാര്‍ത്തകളെ ചെറുക്കാനുള്ള തയ്യാറെടുപ്പുകളുമായി ആഭ്യന്തര വകുപ്പ്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ മന്ത്രാലയവുമായുള്ള യോഗങ്ങളില്‍ പങ്കെടുക്കാനാണ് സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. 

തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ടോയെന്നും വ്യാജ വാര്‍ത്തകളെ തടയുന്നതിനുള്ള നടപടികളും ഓരോ 15 ദിവസത്തിലും അവലോകനം ചെയ്യാന്‍ എത്തണമെന്ന് ഗൂഗിള്‍, ട്വിറ്റര്‍, വാട്ട്‌സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ കമ്പനികളോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്.  അതത് കമ്പനികളിലെ പരാതിപരിഹാര സെല്ലുകളിലെ ഉദ്യോഗസ്ഥന്‍മാരുടെ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നോഡല്‍ ഓഫീസര്‍മാരാണ് മന്ത്രാലയവും കമ്പനിയും തമ്മിലുള്ള വിവരങ്ങള്‍ കൈമാറുന്നത്. 

നവംബര്‍ ഒന്‍പതിനകം നോഡല്‍ ഓഫീസര്‍മാരുടെ വിവരങ്ങള്‍ കൈമാറണമെന്നാണ് മന്ത്രാലയം ആവശ്യപ്പെട്ടിരുന്നത് എങ്കിലും ഗൂഗിള്‍ സമയം നീട്ടിച്ചോദിച്ചിരുന്നു. കോമള്‍ ലാഹിരിയാണ് വാട്ട്‌സാപ്പിന്റെ നോഡല്‍ ഓഫീസറായി സെപ്തംബറിലേ ചുമതലയേറ്റിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com