ഒട്ടകപ്പാലിന് വില ഇരട്ടി, അന്ന് പുച്ഛിച്ചവര്‍ ഇന്ന് പ്രശംസിക്കുന്നുവെന്ന് മോദി 

പശുവിന്റെ പാലിനേക്കാള്‍ പോഷകമൂല്യമുള്ള ഒട്ടകത്തിന്റെ പാല്‍ ഉപയോഗിക്കണമെന്ന് അന്ന് താന്‍ പറഞ്ഞ വാക്കുകള്‍ ഇന്ന് അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി
ഒട്ടകപ്പാലിന് വില ഇരട്ടി, അന്ന് പുച്ഛിച്ചവര്‍ ഇന്ന് പ്രശംസിക്കുന്നുവെന്ന് മോദി 

അഹമ്മദാബാദ്: പശുവിന്റെ പാലിനേക്കാള്‍ പോഷകമൂല്യമുള്ള ഒട്ടകത്തിന്റെ പാല്‍ ഉപയോഗിക്കണമെന്ന് അന്ന് താന്‍ പറഞ്ഞ വാക്കുകള്‍ ഇന്ന് അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. അന്ന് താന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ എല്ലാവരും കളിയാക്കി.  ഇന്നിപ്പോള്‍, ഒട്ടകത്തിന്റെ പാലിന് ഇരട്ടിവിലയുണ്ടെന്നും അതുപയോഗിച്ചുണ്ടാക്കുന്ന ചോക്കലേറ്റിന് ഏറെ ആവശ്യക്കാരുണ്ടെന്നും അറിയുമ്പോള്‍ ഏറെ സന്തോഷമുണ്ടെന്ന്  പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി എന്തോ പാപം ചെയ്തുവെന്ന മട്ടിലായിരുന്നു അന്നത്തെ വിമര്‍ശനം മുഴുവന്‍. ചെല്ലുന്നിടത്തെല്ലാം ആളുകള്‍ എന്നെ പരിഹസിച്ചു. കാര്‍ട്ടൂണുകള്‍ വരച്ചു. വര്‍ഷങ്ങള്‍ക്കുശേഷം എന്റെ ആഗ്രഹം യാഥാര്‍ത്ഥ്യമാക്കിയ അമുലിന് മോദി നന്ദി പറഞ്ഞു. മുതലാളിത്ത, സോഷ്യലിസ്റ്റ് മാതൃകയേക്കാള്‍ വിജയകരമായ സാമ്പത്തിക ബദലാണ് സഹകരണ മാതൃകയെന്നും ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭായ് പട്ടേലാണ് അമുല്‍ ക്ഷീര വികസന പ്രസ്ഥാനത്തിന്റെ സ്ഥാപകനെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഗുജറാത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

533 കോടി രൂപയുടെ അമുല്‍ പ്രീമിയം ചോക്കലേറ്റ് നിര്‍മാണ പ്ലാന്റ്, പോഷകാഹാര പ്ലാന്റ് തുടങ്ങിയ നിരവധി പദ്ധതികളുടെ ഉദ്ഘാടനമാണ് മോദി നിര്‍വഹിച്ചത്. പാല്‍ സംസ്‌കരണം, പായ്ക്കിങ്, വെണ്ണ നിര്‍മാണം എന്നിവയ്ക്കായുള്ള അമുല്‍ പ്ലാന്റുകള്‍ക്ക് അദ്ദേഹം തറക്കല്ലിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com