'കുട്ടികളുടെ പോലും മനംകവരുന്ന കളളന്‍' ; ബെലാകുവിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മോദി 

ജന്മദിനത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ സഹിതമുളള കേക്ക് വേണമെന്ന ആവശ്യം അച്ഛനോട് പറഞ്ഞ പെണ്‍കുട്ടിക്ക് ആശംസകള്‍ നേര്‍ന്ന് നരേന്ദ്രമോദി
'കുട്ടികളുടെ പോലും മനംകവരുന്ന കളളന്‍' ; ബെലാകുവിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് മോദി 

ന്യൂഡല്‍ഹി: ജന്മദിനത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ സഹിതമുളള കേക്ക് വേണമെന്ന ആവശ്യം അച്ഛനോട് പറഞ്ഞ പെണ്‍കുട്ടിക്ക് ആശംസകള്‍ നേര്‍ന്ന് നരേന്ദ്രമോദി. മകളുടെ ജന്മദിനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി അച്ഛന്‍ ട്വിറ്ററില്‍ കുറിച്ച വരികള്‍ ശ്രദ്ധയില്‍പ്പെട്ട മോദി പ്രതികരിക്കുകയായിരുന്നു. 

ഇന്ന് തന്റെ മകള്‍ ബെലാകുവിന്റെ ജന്മദിനമാണ്. ജന്മദിന സമ്മാനമായി എന്ത് വേണമെന്ന ചോദ്യത്തിന് മറുപടിയായി മോദിയുടെ ചിത്രം സഹിതമുളള കേക്ക് വേണമെന്ന് കുട്ടി ആവശ്യപ്പെട്ടു. കുട്ടികളുടെ പോലും മനംകവരുന്ന കളളനാണ് മോദി എന്ന തമാശരൂപേണയുളള വിവരണത്തോടെ അച്ഛന്‍ മഹേഷ് വിക്രം ഹെഡ്ജ് ട്വറ്ററില്‍ കുറിച്ച വാക്കുകളാണിവ. 

ഇതിന് പിന്നാലെയാണ് മോദി പെണ്‍കുട്ടിക്ക് ആശംസ നേര്‍ന്ന് രംഗത്തുവന്നത്. തന്റെ ആശംസകളും ആശീര്‍വാദവും മകളെ അറിയിക്കണമെന്ന് വ്യക്തമാക്കി ട്വിറ്ററിലുടെ തന്നെയാണ് മോദി പ്രതികരിച്ചത്. കുട്ടിയുടെ സന്തോഷത്തിനും പൂര്‍ണ്ണ ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിയ്ക്കുമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com