'പറയുന്നത് രാമനെക്കുറിച്ച്, ചിന്ത നാഥുറാമിനെയും' ; രാമക്ഷേത്രത്തില്‍ ആര്‍എസ്എസ് മേധാവിയുടേത് 'തവളക്കരച്ചിലെന്ന്' കോണ്‍ഗ്രസ്

രാമനെക്കുറിച്ച് പറയുകയും നാഥുറാമിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു
'പറയുന്നത് രാമനെക്കുറിച്ച്, ചിന്ത നാഥുറാമിനെയും' ; രാമക്ഷേത്രത്തില്‍ ആര്‍എസ്എസ് മേധാവിയുടേത് 'തവളക്കരച്ചിലെന്ന്' കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ്. മഴക്കാലത്ത് തവളകളുടെ കരച്ചിലിന് സമാനമാണ് ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. മഴക്കാലത്ത് തവളകള്‍ ചില ശബ്ദം ഉണ്ടാക്കും. അതുപോലെയാണ് തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍ ആര്‍എസ്എസ് രാമക്ഷേത്ര വിഷയം എടുത്തിടുന്നതെന്ന് സുര്‍ജേവാല പറഞ്ഞു. 

ബിജെപിയും ആര്‍എസ്എസും കലിയുഗത്തിലെ കൈകേയിമാരാണ്. ഓരോ തെരഞ്ഞെടുപ്പിനും നാലുമാസം മുമ്പേ ബിജെപിയും ആര്‍എസ്എസും രാമനെ തിരികെ കൊണ്ടുവരും. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാമനെ അവര്‍ ഉപേക്ഷിക്കും. ഇതാണ് തുടര്‍ന്നുവരുന്നത്. 

സത്യയുഗത്തില്‍ കൈകേയി രാമനെ 14 വര്‍ഷത്തെ വനവാസത്തിനാണ് അയച്ചത്. എന്നാല്‍ കലിയുഗത്തില്‍ ബിജെപിയും ആര്‍എസ്എസും രാമനം 30 വര്‍ഷത്തെ വനവാസത്തിനാണ് അയച്ചതെന്ന് സുര്‍ജേവാല പരിഹസിച്ചു. രാമനെക്കുറിച്ച് പറയുകയും നാഥുറാമിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നു. ഇതാണ് ബിജെപിയെന്ന് സുര്‍ജേവാല അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com