അബ്ദുല്‍ കലാമിന്റെ ജീവിതം മിനിസ്‌ക്രീനിലേക്ക്: സെപ്റ്റംബര്‍ എട്ടിന് നാഷനല്‍ ജിയോഗ്രഫിയില്‍

നാഷണല്‍ ജിയോഗ്രാഫി ചാനലിലെ ഐക്കണ്‍ സീരീസിലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്.
അബ്ദുല്‍ കലാമിന്റെ ജീവിതം മിനിസ്‌ക്രീനിലേക്ക്: സെപ്റ്റംബര്‍ എട്ടിന് നാഷനല്‍ ജിയോഗ്രഫിയില്‍

സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ടെന്നും അത് വെച്ച് പറക്കാമെന്നും ഇന്ത്യന്‍ ജനതയെ പഠിപ്പിച്ച മികച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു പ്രസിഡന്റ് അബ്ദുള്‍ കലാം. അദ്ദേഹത്തെ ഓരോ ഇന്ത്യക്കാരനും സ്‌നേഹത്തോടെയല്ലാതെ ഓര്‍ക്കാനാവില്ല. അത്രയേറെ അറിവും ക്രിയാത്മകതയുമുള്ള ആളായിരുന്നു അദ്ദേഹം.

നാഷണല്‍ ജിയോഗ്രാഫി ചാനലിലെ ഐക്കണ്‍ സീരീസിലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത്. അദ്ദേഹത്തിന്റെ വിജയകഥകള്‍, ജീവിതം എന്നിവയാണ് പ്രധാനമായും പരിപാടിയില്‍ ഉണ്ടാവുക. ഒക്ടോബര്‍ എട്ടിന് രാത്രി ഒന്‍പത് മണിക്കാണ് അബ്ദുള്‍ കലാമിന്റെ എപ്പിസോഡിന്റെ സംപ്രേഷണം. 

നാഷണല്‍ ജിയോഗ്രാഫിക്ക് ചാനലില്‍ ആരംഭിക്കുന്ന മെഗാ ഐക്കണ്‍സ് എന്ന സിരീസില്‍ അഞ്ച് പ്രമുഖ വ്യക്തിത്ത്വങ്ങളെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. കലാമിനെ കൂടാതെ നടന്‍ കമല്‍ ഹാസന്‍, ദലൈലാമ, ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി, ഇന്ത്യയിലെ ആദ്യ വനിത ഐപിഎസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി എന്നിവരാണ് പരമ്പരയിലെ മറ്റു പ്രമുഖര്‍. നടന്‍ മാധവനാണ് പരിപാടിയുടെ അവതാരകന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com