അമേരിക്കന്‍ ഉപരോധ ഭീഷണി തളളി ഇന്ത്യ, റഷ്യയുമായി ആയുധക്കരാറില്‍ ഒപ്പുവെച്ചു; അഞ്ച് വിമാനവേധ മിസൈലുകള്‍ വാങ്ങും, ചെലവ് 500 കോടി ഡോളര്‍

വ്യോമപ്രതിരോധം ലക്ഷ്യമിട്ട് എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനം വാങ്ങാനുളള കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു
അമേരിക്കന്‍ ഉപരോധ ഭീഷണി തളളി ഇന്ത്യ, റഷ്യയുമായി ആയുധക്കരാറില്‍ ഒപ്പുവെച്ചു; അഞ്ച് വിമാനവേധ മിസൈലുകള്‍ വാങ്ങും, ചെലവ് 500 കോടി ഡോളര്‍

ന്യൂഡല്‍ഹി: വ്യോമപ്രതിരോധം ലക്ഷ്യമിട്ട് എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനം വാങ്ങാനുളള കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് പുടിനുമായുളള കൂടിക്കാഴ്ചയിലാണ് അഞ്ച് എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനം വാങ്ങാനുളള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. വ്യോമപ്രതിരോധ രംഗത്ത് ഇന്ത്യയ്ക്ക് കൂടുതല്‍ കരുത്തുപകരുന്നതാണ് കരാര്‍. 

500 കോടി ഡോളര്‍ ചെലവഴിച്ച് വിമാനവേധ മിസൈല്‍ സംവിധാനമായ എസ്-400 ട്രയംഫ് മിസൈല്‍ യൂണിറ്റുകള്‍ വാങ്ങാനാണ് ഇന്ത്യ തീരുമാനിച്ചത്.നയതന്ത്രം ബന്ധം വഷളായിരിക്കുന്ന പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് പ്രതിരോധസാമഗ്രികള്‍ വാങ്ങുന്ന രാജ്യത്തിന് ഉപരോധം ഏര്‍പ്പെടുത്തുമെന്ന അമേരിക്കന്‍ ഭീഷണിയുടെ നിഴലിലാണ് ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചത്.

ഇതുകൂടാതെ ബഹിരാകാശ സഹകരണം ഉള്‍പ്പെടെ വിവിധ കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ റഷ്യയിലെ സൈബീരിയന്‍ പട്ടണമായ നോവോസിബ്രിസ്‌ക്കില്‍ ഇന്ത്യ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com