പന്ത് തൊണ്ടയില്‍ കുരുങ്ങി, ഏഴുമാസം പ്രായമുളള കുഞ്ഞിന് ദാരുണാന്ത്യം; ഞെട്ടലില്‍ മുത്തച്ഛന്‍ ഹൃദയാഘാതം മൂലം മരിച്ചു

പന്ത് തൊണ്ടയില്‍ കുരുങ്ങി ഏഴു മാസം പ്രായമുളള കുഞ്ഞ് മരിച്ചു
പന്ത് തൊണ്ടയില്‍ കുരുങ്ങി, ഏഴുമാസം പ്രായമുളള കുഞ്ഞിന് ദാരുണാന്ത്യം; ഞെട്ടലില്‍ മുത്തച്ഛന്‍ ഹൃദയാഘാതം മൂലം മരിച്ചു

ചണ്ഡീഗഡ്: പന്ത് തൊണ്ടയില്‍ കുരുങ്ങി ഏഴു മാസം പ്രായമുളള കുഞ്ഞ് മരിച്ചു. കുട്ടിയുടെ ദാരുണമരണം കേട്ടതിന്റെ ഞെട്ടലില്‍ മുത്തച്ഛന്‍ ഹൃദയാഘാതം വന്നുമരിച്ചു.

ഹരിയാനയിലെ പാനിപത്തിലാണ് സംഭവം. അതിവേഗം തിരിച്ചുവരുന്ന ബൗണ്‍സി പന്തുമായി കളിക്കുകയായിരുന്നു ആണ്‍കുട്ടിയായ മൊഹിത്.ഇതിനിടെ അബദ്ധവശാല്‍ പന്ത് കുട്ടിയുടെ തൊണ്ടയില്‍ കുരുങ്ങുകയായിരുന്നു. ജീവന്‍ രക്ഷിക്കാന്‍ കുട്ടിനേയും എടുത്ത് അമ്മ വിവിധ ആശുപത്രികളിലേക്ക് ഓടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

തൊണ്ടയില്‍ നിന്ന് പന്ത് എടുക്കാന്‍ ഡോക്ടര്‍മാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ കുട്ടി മരിക്കുകയായിരുന്നു. ഇതറിഞ്ഞ ഞെട്ടലില്‍ മുത്തച്ഛന്‍ ജോഗീന്ദര്‍ സിങ് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com