മാധ്യമരംഗത്ത് തൊഴിലവസരങ്ങള്‍; ജയിലില്‍ ഇനി ജേര്‍ണലിസം കോഴ്‌സ്

കോഴ്‌സ് പൂര്‍ത്തിയാക്കുന്ന തടവുകാര്‍ക്ക് പ്രൂഫ് റീഡിങ് ജോലി നല്‍കാമെന്ന് പല മാധ്യമ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികള്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കുവേണ്ടി ജേര്‍ണലിസം, പ്രൂഫ് റീഡിങ് കോഴ്‌സുകള്‍ തുടങ്ങാനൊരുങ്ങി നവജീവന്‍ ട്രസ്റ്റ്.തടവുകാര്‍ക്ക് മാധ്യമ രംഗത്ത് തൊഴിലവസരങ്ങള്‍ ലഭിക്കാന്‍ അവസരം ഒരുക്കുന്നത് ലക്ഷ്യമിട്ടാണ് കോഴ്‌സ് ആരംഭിക്കുന്നത്. 

രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരം കോഴ്‌സുകള്‍ ജയിലില്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ 15 ന് ക്ലാസ് തുടങ്ങും.നവജീവന്‍ ട്രസ്റ്റ് ഭാരവാഹി വിവേക് ദേശായി പറഞ്ഞു.

ബ്രിട്ടീഷ് ഭരണകാലത്ത് ഗാന്ധിജിയെ സബര്‍മതി ജയിലില്‍ പാര്‍പ്പിച്ചിരുന്നു. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് കോഴ്‌സ് തുടങ്ങുന്നത്. ആദ്യബാച്ചിലേക്ക് 20 തടവുകാരെ ജയില്‍ അധികൃതരുടെ സഹായത്തോടെ നവജീവന്‍ ട്രസ്റ്റ് തിരഞ്ഞെടുത്തു കഴിഞ്ഞു.

ഗുജറാത്തി ഭാഷയില്‍ നടത്തുന്ന കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. ഒരാഴ്ചയില്‍ മൂന്ന് ദിവസമാകും കോഴ്‌സ്. മാധ്യമ രംഗത്തെ പ്രമുഖരാവും ക്ലാസെടുക്കുക. കോഴ്‌സ് പൂര്‍ത്തിയാക്കുന്ന തടവുകാര്‍ക്ക് പ്രൂഫ് റീഡിങ് ജോലി നല്‍കാമെന്ന് പല മാധ്യമ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു. നവജീവന്‍ ട്രസ്റ്റിന്റെ പ്രസിദ്ധീകരണങ്ങളിലും ജോലി നല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com