ശ്രീകൃഷ്ണ ജയന്തിക്ക് തന്നെയാണോ ശ്രീകൃഷ്ണന്‍ ജനിച്ചത്; ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍

ശ്രീകൃഷ്ണന്റെ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കണം എന്ന ആവശ്യവുമായി വിവാരാവകാശ രേഖ നല്‍കിയിരിക്കുകയാണ് ഛത്തീസ്ഗഢില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകന്‍
ശ്രീകൃഷ്ണ ജയന്തിക്ക് തന്നെയാണോ ശ്രീകൃഷ്ണന്‍ ജനിച്ചത്; ജനന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍

സെപ്റ്റംബര്‍ മൂന്നിനാണ് ശ്രീകൃഷ്ണന്റെ പിറന്നാള്‍. അന്നു നമ്മള്‍ ആട്ടും പാട്ടവുമായി ശ്രീകൃഷ്ണ ജയന്തി ആഘോഷമാക്കും. എന്നാല്‍ ഇപ്പോള്‍ ശ്രീകൃഷ്ണന്റെ ജനനം സംബന്ധിച്ച് വിചിത്ര ആവശ്യമായി രംഗത്തെത്തിയിരിക്കുകയാണ് ജൈനേന്ദ്രകുമാര്‍ ജെന്റ്‌ലെ എന്നയാള്‍. ശ്രീകൃഷ്ണന്റെ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കണം എന്ന ആവശ്യവുമായി വിവാരാവകാശ രേഖ നല്‍കിയിരിക്കുകയാണ് ഛത്തീസ്ഗഢില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകന്‍. 

രേഖ ആവശ്യപ്പെട്ടുകൊണ്ട് ജില്ല അധികൃതരെയാണ് ജൈനേന്ദ്രകുമാര്‍ സമീപിച്ചത്. എന്നാല്‍ ജനങ്ങളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ചോദ്യത്തിന് എങ്ങനെ ഉത്തരം കൊടുക്കും എന്നറിയാതെ കുഴങ്ങുകയാണ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറായ രമേഷ് ചന്ദ്ര. 

'രാജ്യം സെപ്റ്റംബര്‍ 3ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചു.ഈ ദിവസം തന്നെയാണോ കൃഷ്ണന്‍ ജനിച്ചത് എന്ന് തെളിയിക്കാനായി ജനന സര്‍ട്ടിഫിക്കറ്റ് നല്‍കണം' എന്നാണ് വിവരാവകാശ പ്രകാരമുള്ള രമേഷ്ചന്ദ്രയുടെ ആവശ്യം. 

ജന്മാഷ്ടമി ആഘോഷങ്ങള്‍ നടക്കുന്നതിനിടെ സെപ്റ്റംബര്‍ പകുതിയോടെയാണ് ശ്രീകൃഷ്ണന്റെ ജനന സംബന്ധമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് ജൈനേന്ദ്രകുമാര്‍ അപേക്ഷ സമര്‍പ്പിച്ചത്. നടപടിയെ പരിഹാസ്യമെന്നാണ് ജില്ലാ ഭരണകൂടം വിലയിരുത്തുന്നത്. മതവിശ്വാസങ്ങളുമായി ബന്ധപ്പെട്ടവ ആയതിനാല്‍ ഇത്തരം ചോദ്യങ്ങള്‍ക്ക് ഇത്തരം നല്‍കാന്‍ ബുദ്ധിമുട്ടാണെന്നും ജീല്ലാ മജിസ്‌ട്രേറ്റ് മറുപടി നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com