അഞ്ചു സംസ്ഥാനങ്ങളിലും 'കൈ'പിടിക്കില്ല; ശ്രമം മൂന്നാം മുന്നണിക്ക്; നിലപാട് വ്യക്തമാക്കി സിപിഎം

അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സഖ്യനിലപാട് വ്യക്തമാക്കി സിപിഎം
അഞ്ചു സംസ്ഥാനങ്ങളിലും 'കൈ'പിടിക്കില്ല; ശ്രമം മൂന്നാം മുന്നണിക്ക്; നിലപാട് വ്യക്തമാക്കി സിപിഎം

ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സഖ്യനിലപാട് വ്യക്തമാക്കി സിപിഎം. അഞ്ചു സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിനോട് സഖ്യമായി മത്സരിക്കില്ല. ബിജെപി-കോണ്‍ഗ്രസ് ഇതര സഖ്യത്തിന് ശ്രമിക്കുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റി വ്യക്തമാക്കി. 

 രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ് , മിസോറാം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഛത്തീസ്ഗഡില്‍ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ട വോട്ടെടുപ്പ് നവംബര്‍ 12 ന് നടക്കും. രണ്ടാംഘട്ടം നവംബര്‍ 20 ന് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്ത് അറിയിച്ചു.

മധ്യപ്രദേശില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. നവംബര്‍ 28 നാണ് മധ്യപ്രദേശിലും മിസോറാമിലും വോട്ടെടുപ്പ്. രാജസ്ഥാന്‍, തെലങ്കാന സംസ്ഥാന നിയമസഭകളിലേക്ക് ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഡിസംബര്‍ 11 ന് നടക്കും. 

ഇതില്‍ തെലങ്കാനയില്‍ ലെഫ്റ്റ് ബഹുജന്‍ ഫ്രണ്ടുമായ സഖ്യമുണ്ടാക്കി മത്സരിക്കാന്‍ സിപിഎം തീരുമാനിച്ചു. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസ്-ബിജെപി ഇതര ദലിത് സംഘടനകളും ഉള്‍പ്പെടുന്നതാണ് ലെഫ്റ്റ് ബഹുജന്‍ ഫ്രണ്ട്. എന്നാല്‍ ഇടതുസഖ്യത്തിനൊപ്പമുളള സിപിഐ ഇത്തവണ തെലങ്കാനയില്‍ കോണ്‍ഗ്രസിനൊപ്പമാണ് മത്സരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com