പത്ത് മിനിറ്റോളം ബസോടിച്ചത് കുരങ്ങന്‍, ഗിയര്‍ മാറ്റി വിശ്രമിച്ച ഡ്രൈവറെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു (വീഡിയോ)

ബസില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന അധ്യാപകന്റേതാണ് കുരങ്ങന്‍. ബസില്‍ കയറിയ ഉടനെ കുരങ്ങന്‍ സ്റ്റിയറിങ്ങിലേക്ക് ചാടക്കിയറി ഇരുന്നെന്നും അവിടെ നിന്നും മാറ്റാനുള്ള യാത്രക്കാരുടെ ശ്രമങ്ങള്‍ വിഫലമായതിനെ തുടര്
പത്ത് മിനിറ്റോളം ബസോടിച്ചത് കുരങ്ങന്‍, ഗിയര്‍ മാറ്റി വിശ്രമിച്ച ഡ്രൈവറെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു (വീഡിയോ)

ബംഗലുരു: യാത്രക്കാരുമായി സര്‍വ്വീസ് നടത്തുന്നതിനിടെ ബസോടിക്കാന്‍ കുരങ്ങനെ അനുവദിച്ച ഡ്രൈവറെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു. യാത്രക്കാരിലൊരാള്‍ എടുത്ത വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസിലാണ് കുരങ്ങനെ ഡ്രൈവ് ചെയ്യാന്‍ ഏല്‍പ്പിച്ച് ശരിക്കുമുള്ള ഡ്രൈവര്‍ ഗിയര്‍മാറ്റി വിശ്രമിച്ചത്. ദേവനാഗരെയില്‍ നിന്നും ബാരംസഗാരയിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസിലായിരുന്നു യാത്രക്കാരുടെ ജീവന്‍ കയ്യിലെടുത്ത് ഡ്രൈവറായ പ്രകാശിന്റെ സാഹസിക പ്രകടനം.

യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കി വാഹനമോടിച്ചതിന് ഉടന്‍ തന്നെ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്ത് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ഉത്തരവിറക്കി. സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിവിഷണല്‍ സെക്യൂരിറ്റി ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. 

 ബസില്‍ സ്ഥിരമായി യാത്ര ചെയ്യുന്ന അധ്യാപകന്റേതാണ് കുരങ്ങന്‍. ബസില്‍ കയറിയ ഉടനെ കുരങ്ങന്‍ സ്റ്റിയറിങ്ങിലേക്ക് ചാടക്കിയറി ഇരുന്നെന്നും അവിടെ നിന്നും മാറ്റാനുള്ള യാത്രക്കാരുടെ ശ്രമങ്ങള്‍ വിഫലമായതിനെ തുടര്‍ന്ന് ഡ്രൈവര്‍ കുരങ്ങനെയും വച്ച് വാഹനം ലക്ഷ്യസ്ഥാനത്തെത്തിക്കുകയായിരുന്നുവെന്നാണ് കെഎസ് ആര്‍ടിസിയുടെ വിശദീകരണം. യാത്രക്കാരില്‍ ആരും ആ സമയത്ത് പരാതി ഉന്നയിച്ചിരുന്നില്ലെന്നും അധികൃതര്‍ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഡ്രൈവറുടെ ഉത്തരവാദിത്വമില്ലായ്മ ചര്‍ച്ചാ വിഷയമാവുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com