കമ്പ്യൂട്ടർ സംവിധാനം പണിമുടക്കി; ഇൻഡി​ഗോ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി

ഇൻഡി​ഗോ എയർലൈൻസിന്റെ കമ്പ്യൂട്ടർ സംവിധാനം ഒന്നര മണിക്കൂറോളം തകരാറിലായത് യാത്രക്കാരെ വലച്ചു
കമ്പ്യൂട്ടർ സംവിധാനം പണിമുടക്കി; ഇൻഡി​ഗോ യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി

ന്യൂഡല്‍ഹി: ഇൻഡി​ഗോ എയർലൈൻസിന്റെ കമ്പ്യൂട്ടർ സംവിധാനം ഒന്നര മണിക്കൂറോളം തകരാറിലായത് യാത്രക്കാരെ വലച്ചു. ഞായറാഴ്ച ഉച്ചയോടെയാണ്  രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ കമ്പ്യൂട്ടര്‍ ശൃംഖല തകരാറിലായത്. മിക്ക വിമാനത്താവളങ്ങളിലും യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി. കമ്പ്യൂട്ടര്‍ സംവിധാനം പ്രവര്‍ത്തനരഹിതമായതോടെ യാത്രക്കാരുടെ യാത്രാവിവരങ്ങള്‍ അടക്കം ലഭ്യമല്ലാതാകുകയും ചെക്ക്-ഇന്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കാതാവുകയും ചെയ്തു.

ഡല്‍ഹി, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ എയര്‍പോര്‍ട്ടുകളടക്കം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി. പലയിടത്തും യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിരവധി പേരാണ് ഇതിന്റെ ദൃശ്യങ്ങളും വിവരങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്.

അതേസമയം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമ ചോദിച്ചുകൊണ്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പിന്നീട് പ്രസ്താവന പുറത്തിറക്കി. ഒന്നര മണിക്കൂറിനു ശേഷം പ്രശ്‌നം പരിഹരിച്ചതായും പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചെക്ക്-ഇന്‍ സംവിധാനങ്ങളടക്കം പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com