ചില ആചാരങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് സുപ്രീം കോടതി ഉത്തരവിടുന്നു; ഇതല്ല പുരോഗമനമെന്ന് അരുണ്‍ ജയ്റ്റ്‌ലി

സുപ്രീം കോടതി വിധി എല്ലാ മതങ്ങള്‍ക്കും ബാധകമാക്കണം -  ശബരിമല വിധി വലിയ പ്രത്യാഘാതമുണ്ടാക്കും: അരുണ്‍ ജെയ്റ്റ്‌ലി
ചില ആചാരങ്ങളെ മാത്രം തെരഞ്ഞ് പിടിച്ച് സുപ്രീം കോടതി ഉത്തരവിടുന്നു; ഇതല്ല പുരോഗമനമെന്ന് അരുണ്‍ ജയ്റ്റ്‌ലി


ന്യൂഡല്‍ഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഒരു ആചാരത്തെ മാത്രം തിരഞ്ഞുപിടിച്ച് വിധിച്ചാല്‍ പുരോഗമനം വരില്ലെന്ന് ശബരിമല സ്ത്രീപ്രവേശത്തില്‍ അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. പുരോഗമനപരമായ നടപടിയാണ് സുപ്രീംകോടതി ലക്ഷ്യമിട്ടതെങ്കില്‍ എല്ലാ മതങ്ങള്‍ക്കും ബാധകമാക്കണമായിരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജെയ്റ്റ്‌ലി.

ശബരിമലയില്‍ പത്തിനും അന്‍പതിനുമിടയ്ക്കുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവ്, വൈവിധ്യസമൂഹമുളള ഇന്ത്യ പോലൊരു രാജ്യത്ത് സാമൂഹ്യമായ പ്രത്യാഘാതമുണ്ടാക്കും. ഭരണഘടന ഉറപ്പുനല്‍കുന്ന ലിംഗനീതിയും തുല്യതയും ഉറപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍ അത് എല്ലാ മതങ്ങള്‍ക്കും ബാധകമാക്കി ചങ്കൂറ്റത്തോടെ നടപ്പാക്കണമായിരുന്നു. പുരോഗമനമെന്ന് വിധിയില്‍ വാദിക്കുമ്പോഴും ഉചിതമായ കേസുകളില്‍ പ്രയോഗിക്കണമോയെന്നത് ഭാവിതലമുറയ്ക്ക് വിടുകയാണെന്നാണ് കോടതി വ്യക്തമാക്കിയിട്ടുളളത്.

മുത്തലാഖ് കേസില്‍ ആചാരങ്ങളെയും വ്യക്തിനിയമങ്ങളെയും ഭരണഘടനാപരിശോധനയ്ക്ക് വിധേയമാക്കി വ്യക്തത വരുത്താന്‍ സുപ്രീംകോടതിക്ക് അവസരമുണ്ടായിരുന്നു. എന്നാല്‍, മുത്തലാഖ് ഏകപക്ഷീയമായതിനാല്‍ റദ്ദാക്കുന്നുവെന്നാണ് വിധിയില്‍ പറഞ്ഞത്. രാജ്യത്തെ പല ക്ഷേത്രങ്ങളിലും പല ആചാരങ്ങളാണ്. മുസ്!ലിം പളളികളിലും ഗുരുദ്വാരകളിലും അവരവരുടെ ആചാരങ്ങള്‍ പാലിക്കുന്നു. ഇതിലെല്ലാം ഇടപെടാനാണോ കോടതി തുടക്കം കുറിക്കുന്നതെന്ന ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിന്റെ പരാമര്‍ശം ശ്രദ്ധേയമാണെന്നും ജെയ്റ്റ്‌ലി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com