ബിജെപിക്കാര്‍ ഇവിടെ പ്രവേശിക്കരുത്; നിങ്ങളുടെ സുരക്ഷയ്ക്ക് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി

കര്‍ഷക ഐക്യം പുലരട്ടെ. ബി.ജെ.പി പ്രവര്‍ത്തകര്‍ ഈ ഗ്രാമത്തില്‍ പ്രവേശിക്കരുത്. നിങ്ങളുടെ സുരക്ഷക്ക് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി. കര്‍ഷക ഐക്യം പുലരട്ടെ
ബിജെപിക്കാര്‍ ഇവിടെ പ്രവേശിക്കരുത്; നിങ്ങളുടെ സുരക്ഷയ്ക്ക് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി


ലഖ്‌നൗ: ബിജെപി പ്രവര്‍ത്തകരോ നേതാക്കളോ തങ്ങളുടെ ഗ്രാമത്തില്‍ കയറരുതെന്ന് ബോര്‍ഡ് സ്ഥാപിച്ച് ഒരു ഗ്രാമത്തിലെ ജനങ്ങള്‍.ഉത്തര്‍പ്രദേശിലെ അംരോഹ ജില്ലയിലെ റോസല്‍പൂര്‍ മാഫി ഗ്രാമത്തിലെ കര്‍ഷകരാണ് ഇത്തരത്തിലുള്ള ഒരു ബോര്‍ഡ് സ്ഥാപിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന കര്‍ഷ റാലിക്കിടെ ദില്ലിയില്‍ വച്ച് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ ബിജെപിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.

 'കര്‍ഷക ഐക്യം പുലരട്ടെ. ബി.ജെ.പി പ്രവര്‍ത്തകര്‍ ഈ ഗ്രാമത്തില്‍ പ്രവേശിക്കരുത്. നിങ്ങളുടെ സുരക്ഷക്ക് നിങ്ങള്‍ മാത്രമാണ് ഉത്തരവാദി. കര്‍ഷക ഐക്യം പുലരട്ടെ..' എന്നെഴുതിയ ബോര്‍ഡാണ് കര്‍ഷകര്‍ സ്ഥാപിച്ചിരിക്കുന്നത്. റാലിയില്‍ പങ്കെടുത്ത പ്രായമായ കര്‍ഷകരെയും പൊലീസ് തല്ലിചതച്ചിരുന്നു.സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ടിയര്‍ ഗ്യാസുകളും ജലപീരങ്കികളും ഉപയോഗിച്ചു. നിരവധി കര്‍ഷകര്‍ക്കാണ് ഇതില്‍ പരുക്കേറ്റത്. കര്‍ഷകരുടെ സമരത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിച്ച ക്രൂരതയ്‌ക്കെതിരെ ഇത്തരത്തില്‍ ഒരു ബോര്‍ഡ് സ്ഥാപിച്ചതില്‍ സന്തോഷം ഉണ്ടെന്ന് ശിവസേന നേതാവായ വിജയ് മോഹന്‍ ഗുപ്ത പറഞ്ഞു.

ഭാരതീയ കിസാന്‍ യുണിറ്റിന്റെ നേതൃത്വത്തിലായിരുന്നു കര്‍ഷക മാര്‍ച്ച്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com