രാഹുലിനോട് തോറ്റാല്‍ രാഷ്ട്രീയം വിടും; തന്നോട് തോറ്റാല്‍ ഇറ്റലിക്ക് പോകണമെന്ന് സാക്ഷി മഹാരാജ്

രാഹുലിനോട് പരാജയപ്പെട്ടാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും. അതേസമയം തന്നോടു പരാജയപ്പെട്ടാല്‍ രാഹുല്‍ ഇന്ത്യ ഉപേക്ഷിച്ച് ഇറ്റലിക്കു പോകണമെന്നും സാക്ഷി മഹാരാജ്
രാഹുലിനോട് തോറ്റാല്‍ രാഷ്ട്രീയം വിടും; തന്നോട് തോറ്റാല്‍ ഇറ്റലിക്ക് പോകണമെന്ന് സാക്ഷി മഹാരാജ്

ലഖ്‌നൗ: 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ബി ജെ പി എം പി സാക്ഷി മഹാരാജ്. രാഹുലിനോട് പരാജയപ്പെട്ടാല്‍ രാഷ്ട്രീയം ഉപേക്ഷിക്കും. അതേസമയം തന്നോടു പരാജയപ്പെട്ടാല്‍ രാഹുല്‍ ഇന്ത്യ ഉപേക്ഷിച്ച് ഇറ്റലിക്കു പോകണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
രാഹുല്‍ ഗാന്ധി സെപ്റ്റംബറില്‍ നടത്തിയ മാനസ സരോവര്‍ യാത്രയെയും സാക്ഷി മഹാരാജ് വിമര്‍ശിച്ചു. ഇത്തരം തീര്‍ഥാടനങ്ങള്‍ക്ക് പാലിക്കേണ്ട ശുദ്ധി രാഹുല്‍ പാലിച്ചില്ല. മാംസാഹാരങ്ങള്‍ കഴിച്ചതിനു ശേഷമുള്ള ദര്‍ശനം ന്യായീകരിക്കാവുന്നതല്ലെന്നും സാക്ഷി മഹാരാജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com