സഹോദരന്റെ കല്യാണത്തിന് കാറില്‍ വന്ന് ഇറങ്ങിയാല്‍ ബന്ധുക്കള്‍ ഞെട്ടും; കല്യാണം കൂടാന്‍ കാര്‍ തട്ടിയ യുവതി അറസ്റ്റില്‍

തന്റെ ഗ്രാമത്തില്‍ നടക്കുന്ന സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനും ബന്ധുക്കളെ ഇംപ്രസ് ചെയ്യിക്കണമെന്നും ആഗ്രഹിച്ചിരുന്നു
സഹോദരന്റെ കല്യാണത്തിന് കാറില്‍ വന്ന് ഇറങ്ങിയാല്‍ ബന്ധുക്കള്‍ ഞെട്ടും; കല്യാണം കൂടാന്‍ കാര്‍ തട്ടിയ യുവതി അറസ്റ്റില്‍

ഡറാഡൂണ്‍; സഹോദരന്റെ വിവാഹത്തിന് ബന്ധുക്കളെ ഞെട്ടിക്കാന്‍ കാര്‍ തട്ടിയ യുവതി അറസ്റ്റില്‍. രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെയായിരുന്നു യുവതിയുടെ തട്ടിപ്പ്. ത്സാര്‍ഖണ്ഡിലെ ചക്രധാര്‍പൂര്‍ സ്വദേശിയായ ഗസല എന്ന സപ്‌നയേയും സഹായി വന്‍ഷ് വര്‍മയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും 26 വയസാണ്. ടാക്‌സി ഡ്രൈവറുടെ കാറാണ് മൂവര്‍ സംഘം തട്ടിയെടുത്തത്.

ഡറാഡൂണിലെ ടാക്‌സി ഡ്രൈവറായ ശുഭം ശര്‍മയുടെ പരാതിയിലാണ് നടപടി. രണ്ട് സ്ത്രീകളും ഒരു യുവാവും ചേര്‍ന്ന് ഒക്‌റ്റോബര്‍ മൂന്നിനാണ് ഡറാഡൂണില്‍ നിന്ന് ഡല്‍ഹിയിലെ പലാമിലേക്ക് ടാക്‌സി വിളിക്കുന്നത്. മൂല്‍ ചന്ദ് ഫ്‌ളൈഓവറില്‍ എത്തിയപ്പോള്‍ തോക്കു ചൂണ്ടി കാര്‍ തട്ടിയെടുക്കുകയായിരുന്നു. ശര്‍മയുടെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒരു സ്ത്രീയും പുരുഷനുമാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത് എന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് ഇരുവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

മോഷ്ടിച്ച ഒരു മോട്ടോര്‍ സൈക്കിളും ഇന്ത്യന്‍ നിര്‍മിത തോക്കും ഇവരില്‍ നിന്ന് കണ്ടെത്തി. പാവപ്പെട്ട വീട്ടിലെ അംഗമാണ് സപ്‌ന. 2009 ല്‍ വിവാഹിതരായ ഇവര്‍ ഇപ്പോള്‍ ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. ഡറാഡൂണില്‍ വര്‍മയോടൊപ്പം ജീവിക്കുകയാണ് ഇവരിപ്പോള്‍. കാറുമായി ത്സാര്‍ഖണ്ഡിലെ തന്റെ ഗ്രാമത്തില്‍ നടക്കുന്ന സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കാനും ബന്ധുക്കളെ ഇംപ്രസ് ചെയ്യിക്കണമെന്നും ആഗ്രഹിച്ചിരുന്നു. ഇതിനായാണ് വര്‍മയുടേയും സുഹൃത്ത് കാജലിന്റേയും സഹായത്തില്‍ തട്ടിപ്പ് നടത്തിയതെന്ന് സപ്‌ന പറഞ്ഞു. കാറില്‍ വിവാഹത്തില്‍ പങ്കെടുത്ത ഇവര്‍ ആവശ്യത്തിന് ശേഷം കാര്‍ ഉപേക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com