തമിഴ്‌നാട് ഗവര്‍ണറെ അപകീര്‍ത്തിപ്പെടുത്തുന്ന ലേഖനം: നക്കീരന്‍ ഗോപാല്‍ അറസ്റ്റില്‍ 

തമിഴ്‌നാട്ടിലെ നക്കീരന്‍ പത്രത്തിന്റെ എഡിറ്റര്‍ നക്കീരന്‍ ഗോപാലിനെ അറസ്റ്റ് ചെയ്തു
തമിഴ്‌നാട് ഗവര്‍ണറെ അപകീര്‍ത്തിപ്പെടുത്തുന്ന ലേഖനം: നക്കീരന്‍ ഗോപാല്‍ അറസ്റ്റില്‍ 

ചെന്നൈ:തമിഴ്‌നാട്ടിലെ നക്കീരന്‍ പത്രത്തിന്റെ എഡിറ്റര്‍ നക്കീരന്‍ ഗോപാലിനെ അറസ്റ്റ് ചെയ്തു. ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് ചെന്നൈ പൊലീസാണ് പിടികൂടിയത്. 

ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനം എഴുതിയതിനാണ് അറസ്റ്റ്. ഇതുസംബന്ധിച്ച് രാജ്ഭവന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങുവാന്‍ സര്‍വകലാശാലയിലെ അധികൃതരുടെ ആഗ്രഹത്തിന് വഴങ്ങിയാല്‍ മതിയെന്ന് അധ്യാപികയായ നിര്‍മ്മലാ ദേവി വിദ്യാര്‍ത്ഥികളോട് ഉപദേശിച്ചത് തമിഴ്‌നാട്ടില്‍ വന്‍ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണറിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ലേഖനം എഴുതിയതിനാണ് നക്കീരന്‍ ഗോപാലിനെതിരെ നടപടി. 

തമിഴ്‌നാട് വിരുദുനഗര്‍ ജില്ലയിലെ സ്വകാര്യ ആര്‍ട്‌സ് കോളേജിലെ അധ്യാപികയായിരുന്ന നിര്‍മ്മലാ ദേവിയെ മോശം ഭാഷയില്‍ സംസാരിച്ചതിനെ തുടര്‍ന്ന് ജോലിയില്‍ നിന്നും പുറത്താക്കുകയും തുടര്‍ന്ന്് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.  നാലു വിദ്യാര്‍ത്ഥികളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ നിര്‍മ്മലാ ദേവി തമിഴ്‌നാട് ഗവര്‍ണറുടെ പേര് പരാമര്‍ശിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. താന്‍ ഇതുവരെ ഈ അധ്യാപികയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വിശദീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com