ദിവസവും ഏഴ് മണിക്കൂർ നെറ്റ്ഫ്ലിക്സിൽ; 26കാരനെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു 

മുഖ ഓണ്‍ലൈന്‍ സ്ട്രീമിങ് ആപ്പായ നെറ്റ്ഫ്‌ളിക്‌സിന്റെ അമിത ഉപയോ​ഗത്തെതുടർന്ന് 26കാരനെ മാനസികരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു
ദിവസവും ഏഴ് മണിക്കൂർ നെറ്റ്ഫ്ലിക്സിൽ; 26കാരനെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു 

ബംഗളൂരു: പ്രമുഖ ഓണ്‍ലൈന്‍ സ്ട്രീമിങ് ആപ്പായ നെറ്റ്ഫ്‌ളിക്‌സിന്റെ അമിത ഉപയോ​ഗത്തെതുടർന്ന് 26കാരനെ മാനസികരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഒരു ​ദിവസം എഴുമണിക്കൂറിലധികം നെറ്റ്ഫ്ളിക്സിൽ ചിലവഴിക്കുന്ന യുവാവിനെ ബം​ഗളൂരുവിലുള്ള നിംഹാൻസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആദ്യമായാണ് നെറ്റ്ഫ്ലിക്സ് ജ്വരം ബാധിച്ച് രാജ്യത്ത് ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. 

തന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് തൊഴില്‍ രഹിതനായ യുവാവ് നെറ്റ്ഫ്‌ളിക്‌സില്‍ അഭയം തേടിയിരുന്നതെന്ന് നിം‌ഹാൻസിലെ മാനസികാരോഗ്യ വിഭാഗം പ്രഫസര്‍ മനോജ് കുമാര്‍ ശര്‍മ പറഞ്ഞു. ഇത്തരത്തില്‍ അടിമപ്പെടുന്നതിലൂടെ ഉറക്കം നഷ്ടപ്പെടുമെന്നും ഇത് മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുവാവിന്റെ ചികിത്സ പുരോ​ഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com