ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ സ്‌ഫോടനം; ഒന്‍പതു പേര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്ക്

ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ കാരണമെന്ന് അധികൃതര്‍
ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ സ്‌ഫോടനം; ഒന്‍പതു പേര്‍ മരിച്ചു, 14 പേര്‍ക്ക് പരിക്ക്

ഛത്തീസ്ഗഡ്: ഭിലായിലെ സ്റ്റീല്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍. ഗ്യാസ് പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന്റെ കാരണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്ലാന്റിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പൊലീസും അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പടെയുള്ള രക്ഷപ്രവര്‍ത്തകരും പ്ലാന്റിലേക്ക് എത്തിയിട്ടുണ്ട്.


 പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

പകല്‍ 11.30 ഓടെയായിരുന്നു പൊട്ടിത്തെറിയുണ്ടായത്. അപകട സമയത്ത് 20 പേരോളം സ്ഥലത്തുണ്ടായിരുന്നതായും  കോക്ക് ഓവനിലെ 11 ആം നമ്പര്‍ ബാറ്ററി നന്നാക്കുന്നതിനിടെ സ്‌ഫോടനം ഉണ്ടായിയെന്നുമാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ അഞ്ചുപേരുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com