മീടൂവില്‍ കുടുങ്ങി മുന്‍ അറ്റോര്‍ണി ജനറലും ; 'സോളി സെറാബ്ജി നിരന്തരം സ്ത്രീകളെ പീഡിപ്പിച്ചു', അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയാണ് മീ ടൂ ക്യാംപെയ്‌നില്‍ കുടുങ്ങിയത്
മീടൂവില്‍ കുടുങ്ങി മുന്‍ അറ്റോര്‍ണി ജനറലും ; 'സോളി സെറാബ്ജി നിരന്തരം സ്ത്രീകളെ പീഡിപ്പിച്ചു', അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി : ലൈംഗിക അതിക്രമങ്ങള്‍ തുറന്നു പറയുന്ന മീ ടൂ ക്യാംപെയ്‌നില്‍ കുടുങ്ങി മുന്‍ അറ്റോര്‍ണി ജനറലും. സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാകനും മുന്‍ അറ്റോര്‍ണി ജനറലുമായ സോളി സൊറാബ്ജിയാണ് മീ ടൂ ക്യാംപെയ്‌നില്‍ കുടുങ്ങിയത്. സോളി സൊറാബ്ജി നിരന്തരം സ്ത്രീകളെ പീഡിപ്പിച്ചിരുന്നയാളാണെന്നും, അയാള്‍ക്കെതിരായ ലൈംഗിക പീഡന ആരോപണങ്ങള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

അഭിഭാഷകയായ സീമ സപ്രയാണ്, 88 കാരനായ മുന്‍ എജിക്കെതിരെ പൊതു താല്‍പ്പര്യ ഹര്‍ജി നല്‍കിയത്. തന്നെ സോളി സൊറാബ്ജി പീഡിപ്പിച്ചുവെന്ന ഒരു യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി. 

സോളി സൊറാബ്ജി നിരന്തരം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നയാളാണ്. അഭിഭാഷക രംഗത്തുള്ളവരെ അടക്കം ഇദ്ദേഹം പീഡിപ്പിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ സീമ സപ്ര ചൂണ്ടിക്കാട്ടുന്നു. 

തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തുറന്നുപറയുന്ന മീ ടൂ ക്യാംപെയിനിന്റെ ബാഗമായി നിരവധി പ്രമുഖരുടെ പേരുകളാണ് ഇതിനകം പുറത്തുവന്നത്. മലയാള സിനിമാ നടന്‍ മുകേഷ്, ഹിന്ദി സിനിമാ നടന്മാരായ നാന പടേക്കര്‍, രജത് കപൂര്‍, അലോക് നാഥ്, സംവിധായകന്‍ വികാസ് ബാല്‍, കോമഡിയന്‍ തന്‍മയ് ഭട്ട് , കേന്ദ്രസഹമന്ത്രി എംജെ അക്ബര്‍ തുടങ്ങിയവരുടെ ലൈംഗിക പീഡനങ്ങള്‍ ഇതിനകം മീ ടൂ ക്യാംപെയ്‌നിലൂടെ പുറം ലോകം അറിഞ്ഞിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com