ഷൂ ധരിച്ച് ആയുധങ്ങളേന്തി ഒരു പൊലീസുകാരനും ക്ഷേത്രത്തില്‍ കയറേണ്ട- സുപ്രീം കോടതി

ആയുധങ്ങളേന്തി ഷൂ ധരിച്ച് പൊലീസുകാര്‍ പുരി ജഗനാഥ ക്ഷേത്രത്തില്‍ കയറരുതെന്ന് സുപ്രീം കോടതി
ഷൂ ധരിച്ച് ആയുധങ്ങളേന്തി ഒരു പൊലീസുകാരനും ക്ഷേത്രത്തില്‍ കയറേണ്ട- സുപ്രീം കോടതി

 
ന്യൂഡല്‍ഹി: ആയുധങ്ങളേന്തി ഷൂ ധരിച്ച് പൊലീസുകാര്‍ പുരി ജഗനാഥ ക്ഷേത്രത്തില്‍ കയറരുതെന്ന് സുപ്രീം കോടതി. ഒക്ടോബര്‍ മൂന്നിന് ക്ഷേത്രത്തിന്റെ പേരില്‍ അരങ്ങേറിയ അക്രമവുമായി ബന്ധപ്പെട്ട വാദം കേട്ട ശേഷമാണ് കോടതി ഉത്തരവ്. 

ക്ഷേത്രത്തില്‍ ക്യൂ സമ്പ്രദായം ഏര്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് ഒക്ടോബര്‍ മൂന്നിന് നടന്ന പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. 
പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുരി ബന്ദിനിടെയാണ് അക്രമം അരങ്ങേറിയത്. ശ്രീ ജഗനാഥ സേനയെന്ന സംഘടനയാണ് 12 മണിക്കൂര്‍ല ബന്ദ് നടത്തിയത്. അക്രമത്തില്‍ ഒന്‍പത് പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു.

അക്രമികള്‍ ധനകാര്യ മന്ത്രിയുടേയും പൊലീസ് ഓഫീസറുടേയും വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞും ക്ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസ് കൈയേറി പല രേഖകളും നശിപ്പിച്ചിച്ചും വ്യാപക നാശനഷ്ടങ്ങളാണ് വരുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 47 പേരെ അറസ്റ്റ് ചെയ്തതായി ഒഡിഷ സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com