തിത്‌ലി ചുഴലിക്കാറ്റ്: ​ഗോവ തീരങ്ങളിൽ വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രത നിര്‍ദേശം  

ന്യൂനമര്‍ദ്ദവും, ചുഴലികാറ്റും മൂലം ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം
തിത്‌ലി ചുഴലിക്കാറ്റ്: ​ഗോവ തീരങ്ങളിൽ വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രത നിര്‍ദേശം  

പനാജി: തിത്‌ലി ചുഴലിക്കാറ്റിനെ തുടർന്ന് ​ഗോവ തീരത്ത് വിനോദ സഞ്ചാരികള്‍ക്ക് ജാഗ്രത നിര്‍ദേശം നൽകി. ന്യൂനമര്‍ദ്ദവും, ചുഴലികാറ്റും മൂലം ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനാണ് നിർദ്ദേശം. ഞായറാഴ്ച്ച വരെയാണ് ജാഗ്രത നിര്‍ദേശം. കടലില്‍ ഇറങ്ങുന്നതിന് നിയന്ത്രണങ്ങളുണ്ടാവും. 

ജാഗ്രത പാലിക്കാനുള്ള നിര്‍ദേശം ടൂറിസം വകുപ്പ് അധികൃതര്‍ക്ക്  നല്‍കിയിട്ടുണ്ട്. സുരക്ഷാഭീഷണി ഞായാറാഴ്ച്ചയ്ക്ക് ശേഷവും തുടരുമോയെന്ന ആശങ്കയിലാണ് അധികൃതര്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഗോവയിലെ പല കടല്‍തീരങ്ങളിലും വെള്ളം കയറിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com