വാർത്താ പോർട്ടൽ സ്ഥാപകന്റെ വീട്ടിലും ഓഫീസിലും നികുതി വകുപ്പിന്റെ മിന്നൽ റെയ്ഡ്

നികുതി വെട്ടിച്ചതായി ആരോപണം നേരിടുന്ന പ്രമുഖ വ്യവസായിയും മാധ്യമ മുതലാളിയുമായ രാഘവ് ബാലിന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന
വാർത്താ പോർട്ടൽ സ്ഥാപകന്റെ വീട്ടിലും ഓഫീസിലും നികുതി വകുപ്പിന്റെ മിന്നൽ റെയ്ഡ്

ന്യൂഡല്‍ഹി: നികുതി വെട്ടിച്ചതായി ആരോപണം നേരിടുന്ന പ്രമുഖ വ്യവസായിയും മാധ്യമ മുതലാളിയുമായ രാഘവ് ബാലിന്റെ വീട്ടിലും ഓഫീസിലും ആദായ നികുതി ഉദ്യോഗസ്ഥരുടെ മിന്നല്‍ പരിശോധന. 'ക്വിന്റ്' വാര്‍ത്താ പോര്‍ട്ടലിന്റെ സ്ഥാപകനായ രാഘവ് ബാലിന്റെ നോയിഡയിലെ വീട്ടിലും ക്വിന്റ് ഓഫീസിലുമാണ് പരിശോധന നടന്നത്. 

കൃത്രിമ രേഖകള്‍ ചമച്ച് റിയല്‍ എസ്റ്റേറ്റിലടക്കം നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ബാലിനെതിരെ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഈ കേസിനാവശ്യമായ തെളിവു ശേഖരണത്തിനായാണ് ആദായ നികുതി പരിശോധന നടത്തിയതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. 

ഈ സാമ്പത്തിക ഇടപാടിന്റെ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയവരെന്ന് ആരോപിക്കപ്പെടുന്ന ജെ ലാല്‍വനി, അനൂപ് ജെയ്ന്‍, അഭിമന്യു എന്നിവരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടത്തി. 

ക്വിന്റ്, നെറ്റ്‌വര്‍ക്ക് 18 എന്നീ മാധ്യമങ്ങളുടെ സ്ഥാപകനും പ്രമുഖ മാധ്യമ സംരംഭകനുമാണ് രാഘവ് ബാല്‍. രാഘവ് ബാല്‍ ന്യൂസ് 18 ചാനല്‍ ശൃംഖലയുടെ ഉടമയായിരിക്കെയാണ് മണികണ്‍ട്രോള്‍, ബുക്ക്‌ മൈ ഷോ, ഫസ്റ്റ് പോസ്റ്റ് തുടങ്ങിയ പോര്‍ട്ടലുകള്‍ ആരംഭിച്ചത്. പിന്നീടാണ് മുകേഷ് അംബാനിയുടെ റിലയന്‍സ് ന്യൂസ് 18 ചാനല്‍ ശൃംഖല ഒന്നാകെ വാങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com