മോദി അഴിമതിക്കാരന്‍ തന്നെ, അനില്‍ അംബാനിയുടെ പ്രധാനമന്ത്രിയെന്നും രാഹുല്‍ ഗാന്ധി

വിവാദം കൊടുമ്പിരി കൊണ്ടു നില്‍ക്കുന്നതിനിടെ പ്രതിരോധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചതിനെയും രാഹുല്‍ വിമര്‍ശിച്ചു. ഫ്രഞ്ച് കമ്പനിയെ പ്രതിരോധത്തിലാക്കുന്നതിനായാണ് മന്ത്രി ഫ്രാന്‍സില
മോദി അഴിമതിക്കാരന്‍ തന്നെ, അനില്‍ അംബാനിയുടെ പ്രധാനമന്ത്രിയെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി അഴിമതിക്കാരനാണെന്ന് ആവര്‍ത്തിച്ച് പറയുന്നതില്‍ ഒരു മടിയുമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍  വിമാന ഇടപാടില്‍ അംബാനിയെ ഉള്‍പ്പെടുത്തിയത് ഇന്ത്യയുടെ കര്‍ശന നിര്‍ദ്ദേശ പ്രകാരമാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് റഫേല്‍ ഇടപാടില്‍ പങ്കുണ്ടെന്ന് വീണ്ടും ആവര്‍ത്തിച്ചത്. ഇന്ത്യയുടെ പ്രധാനമന്ത്രിയെന്നല്ല അനില്‍ അംബാനിയുടെ പ്രധാനമന്ത്രിയെന്നാണ് നരേന്ദ്രമോദിയെ വിശേഷിപ്പിക്കേണ്ടത് എന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

വിവാദം കൊടുമ്പിരി കൊണ്ടു നില്‍ക്കുന്നതിനിടെ പ്രതിരോധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഫ്രാന്‍സ് സന്ദര്‍ശിച്ചതിനെയും രാഹുല്‍ വിമര്‍ശിച്ചു. ഫ്രഞ്ച് കമ്പനിയെ പ്രതിരോധത്തിലാക്കുന്നതിനായാണ് മന്ത്രി ഫ്രാന്‍സിലേക്ക് പോയതെന്നും അദ്ദേഹം ആരോപിച്ചു.

റഫേല്‍ കരാര്‍ ലഭിക്കണമെങ്കില്‍ അനില്‍ അംബാനിയുടെ കമ്പനിയെ പങ്കാളിയാക്കണമെന്ന കര്‍ശന നിര്‍ദ്ദേശം ലഭിച്ചിരുന്നുവെന്ന് ദാസോയുടെ ഉന്നത ഉദ്യോസ്ഥന്‍ വെളിപ്പെടുത്തിയതായുള്ള മീഡിയാ പോര്‍ട്ടിന്റെ റിപ്പോര്‍ട്ടോടെയാണ് റഫേല്‍ വിവാദം വീണ്ടും ചൂടുപിടിച്ചത്. അംബാനിയുടെ കമ്പനിയെ കരാറില്‍ ഉള്‍പ്പെടുത്താതെ ഫ്രാന്‍സിന് മറ്റ് മാര്‍ഗ്ഗങ്ങളില്ലായിരുന്നുവെന്ന മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദിന്റെ വാക്കുകളും നേരത്തെ വിവാദമായിരുന്നു. ആ വാര്‍ത്തയും മീഡിയാ പാര്‍ട്ടാണ് പുറത്ത് കൊണ്ടുവന്നത്.

റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ദാസോ വാര്‍ത്തകളെ നിഷേധിച്ചിരുന്നു. എന്നാല്‍ ഇത് ഔദ്യോഗിക രേഖകളുള്ള പ്രസംഗമായിരുന്നുവെന്നും 2017 മെയ് 11 ന് നടന്ന യോഗത്തില്‍ ആണ് ഈ പരാമര്‍ശങ്ങളുണ്ടായതെന്നും മീഡിയാ പാര്‍ട്ട് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com