മോദിക്ക് ആശ്വാസം, റഫാലില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യ നിര്‍ബന്ധിച്ചിട്ടല്ല, ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് ഫ്രഞ്ച് കമ്പനി

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഫ്രഞ്ച് കമ്പനി ഡാസോ 
മോദിക്ക് ആശ്വാസം, റഫാലില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് ഇന്ത്യ നിര്‍ബന്ധിച്ചിട്ടല്ല, ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് ഫ്രഞ്ച് കമ്പനി

ന്യൂഡല്‍ഹി:റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഫ്രഞ്ച് കമ്പനി ഡാസോ .യുദ്ധവിമാനകരാറില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിച്ചിട്ടാണ് എന്ന ആരോപണം ഡാസോ സിഇഒ എറിക് ട്രാപ്പിയര്‍ നിഷേധിച്ചു. റഫാല്‍ ഇടപാടില്‍ പങ്കാളിയെ തെരഞ്ഞെടുക്കാനുളള നിയമപരമായ അവകാശം ഡാസോയ്‌ക്കെന്ന് എറിക് ട്രാപ്പിയര്‍ വ്യക്തമാക്കി. റിലയന്‍സിനെ പങ്കാളിയാക്കിയത് കമ്പനിയുടെ തീരുമാനപ്രകാരമാണ്. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.

റഫാല്‍ ഇടപാടില്‍ യുദ്ധവിമാനം നിര്‍മ്മിക്കുന്നതില്‍ ആരെ പങ്കാളിയാക്കണമെന്നതും ആര്‍ക്ക് കരാര്‍ നല്‍കണമെന്നതും കമ്പനിയുടെ തീരുമാനമാണ്.  ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ചാണ് പങ്കാളിയെ തെരഞ്ഞെടുത്തത്. യുദ്ധവിമാനകരാറില്‍ പങ്കാളിയായി റിലയന്‍സിനെ തെരഞ്ഞെടുത്തത് ഇന്ത്യയില്‍ ദീര്‍ഘകാല സാന്നിധ്യം ലക്ഷ്യമിട്ടാണ്. യുദ്ധവിമാനനിര്‍മ്മാണത്തില്‍ പത്തുശതമാനം മാത്രമാണ് റിലയന്‍സിന്റെ നിക്ഷേപമെന്നും എറിക് ട്രാപ്പിയര്‍ പറഞ്ഞു.റിലയന്‍സ് ഡിഫന്‍സുമായി ചേര്‍ന്ന് റഫാല്‍, ഫാല്‍ക്കണ്‍ 2000 യുദ്ധവിമാനഭാഗങ്ങള്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം അറിയിച്ചു.

റഫാല്‍ ഇടപാടില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ ആരോപണം നിലനില്‍ക്കുമ്പോഴാണ് ഡാസോ സിഇഒയുടെ പ്രതികരണം. യുദ്ധവിമാന കരാറില്‍ റിലയന്‍സിനെ പങ്കാളിയാക്കിയത് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധിച്ചിട്ടാണ് എന്ന് മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിപക്ഷം ഒന്നടങ്കം കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. റഫാല്‍ ഇടപാട് ജെപിസി രൂപീകരിച്ച് അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് സര്‍ക്കാരിന് ആശ്വാസം നല്‍കിയ ഡാസോ സിഇഒയോടെ പ്രസ്താവന പുറത്തുവന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com