റഫേല്‍: രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി നുണ പ്രചരിപ്പിക്കുന്നു;  പിയൂഷ് ഗോയല്‍

റഫേല്‍ ഇടപാടില്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും രൂക്ഷമായി ആക്രമിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍
റഫേല്‍: രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി നുണ പ്രചരിപ്പിക്കുന്നു;  പിയൂഷ് ഗോയല്‍


ന്യൂഡല്‍ഹി: റഫേല്‍ ഇടപാടില്‍ രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനെയും രൂക്ഷമായി ആക്രമിച്ച് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. രാഹുല്‍ ഗാന്ധി തുടര്‍ച്ചയായി കള്ളം പറയുന്നുവെന്നും നുണകള്‍ ഒരിക്കലും സത്യത്തിന് പകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

ഫ്രഞ്ച് സര്‍ക്കാരും ദസോള്‍ട്ട് എവിയേഷന്‍ കമ്പനിയും രാഹുല്‍ നുണ പറയുകയാണെന്ന് തുറന്നുകാട്ടിയെന്നും മന്ത്രി പറഞ്ഞു. തുടര്‍ച്ചയായി നുണകള്‍ പറയുന്ന രാഹുലിന്റെ പ്രവര്‍ത്തികള്‍ നമ്മള്‍ കാണുന്നതാണ്. പറയാന്‍ മറ്റ് കാര്യങ്ങള്‍ ഒന്നും ഇല്ലാത്തത് കൊണ്ടാണ് തുടര്‍ച്ചയായി അദ്ദേഹം ഒരേ നുണതന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഒരേ നുണ നൂറ് തവണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകില്ല. തെറ്റായ വാര്‍ത്തകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും നമുക്കിടയില്‍ ആളുകള്‍ ഉണ്ട്. അവര്‍ അത് ആവര്‍ത്തിച്ചു കൊണ്ടിരിക്കും. കോണ്‍ഗ്രസിന് മറ്റ് കാര്യങ്ങള്‍ ഒന്നും പറയാന്‍ ഇല്ല. അവരുടെ നേതൃത്വത്തിന് അടിസ്ഥാനപരമായ പല വിഷയങ്ങളും മനസിലാക്കാന്‍ പോലും സാധിക്കുന്നില്ല- ഗോയല്‍ പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com