ഇന്ത്യ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ; അം​ഗത്വം മൂന്നു വർഷത്തേക്ക്

ഏ​ഷ്യ–​പ​സ​ഫി​ക് വി​ഭാ​ഗ​ത്തി​ൽ ഏറ്റവും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്
ഇന്ത്യ യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ; അം​ഗത്വം മൂന്നു വർഷത്തേക്ക്

ജ​നീ​വ: ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന​യു​ടെ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ലേ​ക്ക് ഇ​ന്ത്യ​ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന വോട്ടെടുപ്പിൽ ഏ​ഷ്യ–​പ​സ​ഫി​ക് വി​ഭാ​ഗ​ത്തി​ൽ ഏറ്റവും വ​ലി​യ ഭൂ​രി​പ​ക്ഷ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ഇ​ന്ത്യ ആ​കെ 188 വോ​ട്ടു​ക​ൾ നേ​ടി. 2019 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ മൂ​ന്നു വ​ർ​ഷ​ത്തേ​ക്കാ​ണ് ഇന്ത്യയുടെ അം​ഗ​ത്വം.

193 അം​ഗ​ങ്ങ​ളു​ള്ള യു​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ലേ​ക്ക് പു​തി​യ അം​ഗ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. ര​ഹ​സ്യ ബാ​ല​റ്റി​ലൂ​ടെ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 18 പു​തി​യ അം​ഗ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. കൗ​ൺ​സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട​ണ​മെ​ങ്കി​ൽ ഓ​രോ രാ​ജ്യ​ത്തി​നും 97 വോ​ട്ടു​ക​ൾ വീ​ത​മാ​ണ് വേ​ണ്ടിയിരുന്ന​ത്. 

ഏ​ഷ്യ പ​സ​ഫി​ക് മേ​ഖ​ല​യി​ൽ​നി​ന്ന് ഇ​ന്ത്യ​യ്ക്കു പു​റ​മെ ബ​ഹ്റൈ​ൻ, ബം​ഗ്ലാ​ദേ​ശ്, ഫി​ജി, ഫി​ലി​പ്പീ​ൻ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളും അം​ഗ​ത്വ​ത്തി​നാ​യി മ​ത്സ​രി​ച്ചിരുന്നു. ഏ​ഷ്യ പ​സ​ഫി​ക് മേ​ഖ​ല​യി​ൽ ഇന്ത്യയ്ക്ക് പിന്നിൽ ഫിജി 187 വോട്ടും ബം​ഗ്ലാദേശ് 178 വോട്ടും, ബഹറൈനും ഫിലിപ്പീൻസും 165 വോട്ടുകളും നേടി. ലോകരാജ്യങ്ങൾക്കിടയിലെ ഇന്ത്യയുടെ സ്വാധീനമാണ് വിജയത്തിൽ പ്രതിഫലിച്ചതെന്ന് യുഎന്നിലെ ഇന്ത്യൻ സ്ഥിരം പ്രതിനിധി സയീദ് അക്ബറുദ്ദീൻ പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com