ക്യാഷ്യറെ കൊലപ്പെടുത്തി കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവം; ആറംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍, അറസ്റ്റിലായത് പത്തൊന്‍പതുകാരന്‍ 

ബാങ്ക് ആക്രമിക്കാനായി ആറംഗ സംഘം എത്തിയ ബൈക്കും പൊലീസ് പിടികൂടി
ക്യാഷ്യറെ കൊലപ്പെടുത്തി കോര്‍പ്പറേഷന്‍ ബാങ്കില്‍ നിന്ന് പണം തട്ടിയെടുത്ത സംഭവം; ആറംഗ സംഘത്തിലെ ഒരാള്‍ പിടിയില്‍, അറസ്റ്റിലായത് പത്തൊന്‍പതുകാരന്‍ 

ന്യൂഡല്‍ഹി: ക്യാഷ്യറെ കൊലപ്പെടുത്തി കോര്‍പറേഷന്‍ ബാങ്കില്‍ നിന്ന് മൂന്നരലക്ഷത്തോളം രൂപ കവര്‍ന്ന സംഭവത്തില്‍ 19 വയസ്സുകാരന്‍ പിടിയില്‍. ആറംഗ സംഘത്തിലെ ഒരാളെയാണ് പൊലീസ് പിടികൂടിയത്. ബാങ്ക് ആക്രമിക്കാനായി ആറംഗ സംഘം എത്തിയ ബൈക്കും പൊലീസ് പിടികൂടി. കൂടെയുണ്ടായിരുന്നവരെല്ലാം ഒളിവിലാണെന്നും ഇവരെ പിടികൂടാന്‍ ഊര്‍ജ്ജിതമായ തിരച്ചില്‍ നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. 

പണം തട്ടിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതു തടഞ്ഞ ബാങ്കിലെ ക്യാഷ്യര്‍ ആണ് കൊല്ലപ്പെട്ടത്. 33കാരനായ സന്തോഷ് കുമാര്‍ ആണ് മോഷ്ടാക്കള്‍ക്ക് ഇരയായത്. സന്തോഷ് കുമാറിനെ തോക്കിന്‍ മുനയില്‍ നിര്‍ത്തി അയാളുടെ കൈയ്യിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയായിരുന്നു മോഷ്ടാക്കളുടെ ലക്ഷ്യം. എന്നാല്‍ പണം നല്‍കാന്‍ വിസ്സമ്മതിച്ചതോടെ അക്രമികള്‍ സന്തോഷിനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. 

സന്തോഷിനുനേരെ രണ്ടുതവണ വെടിയുതിര്‍ത്തശേഷം മോഷ്ടാക്കള്‍ പണവുമായി കടന്നുകളയുകയായിരുന്നു.രണ്ട് ബൈക്കുകളിലായി മുഖം മൂടി ധരിച്ചാണ് ആറംഗ സംഘം ബാങ്കിലെത്തിയത്. സെക്യൂരിറ്റി ജീവനക്കാരെയും മറ്റ് ബാങ്ക് ഉദ്യോഗസ്ഥരെയും തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയ മോഷ്ടാക്കള്‍ സന്തോഷിനുനേരെ തിരിയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com