മീ ടൂ വില്‍ കുടുങ്ങി കോണ്‍ഗ്രസ്സും, വിദ്യാര്‍ത്ഥി യൂണിയന്‍ ദേശീയ പ്രസിഡന്റ് രാജിവച്ചു

ജമ്മു കശ്മീരില്‍ നിന്നുള്ള എന്‍എസ്യുഐ നേതാവായ ഫായ്‌റോസിനെതിരെ ഛത്തീസ്ഗഡ് സ്വദേശിനിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.
മീ ടൂ വില്‍ കുടുങ്ങി കോണ്‍ഗ്രസ്സും, വിദ്യാര്‍ത്ഥി യൂണിയന്‍ ദേശീയ പ്രസിഡന്റ് രാജിവച്ചു

 ന്യൂഡല്‍ഹി: പാര്‍ട്ടി പ്രവര്‍ത്തകയെ ലൈംഗികമായി ആക്രമിച്ചുവെന്ന് മീ ടൂ വെളിപ്പെടുത്തല്‍ ഉണ്ടായതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി യൂണിയന്‍ ദേശീയ പ്രസിഡന്റ് ഫായ്‌റോസ് ഖാന്‍ രാജിവച്ചു. ജമ്മു കശ്മീരില്‍ നിന്നുള്ള എന്‍എസ്യുഐ നേതാവായ ഫായ്‌റോസിനെതിരെ ഛത്തീസ്ഗഡ് സ്വദേശിനിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാജി സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഫായ്‌റോസിനെതിരെ മീ ടൂ വെളിപ്പെടുത്തല്‍ നടത്തിയതിനെ തുടര്‍ന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് യുവതി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

യുവതി ഉന്നയിച്ച പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com