ഇന്ധന വില : ഡൽഹിയിൽ പെട്രോൾ പമ്പുകൾ സമരത്തിൽ

ഡൽഹിയിൽ പെട്രോൾ പമ്പുടമകൾ ഇന്ന് പമ്പുകൾ അടച്ചിട്ട് സമരം നടത്തുന്നു
ഇന്ധന വില : ഡൽഹിയിൽ പെട്രോൾ പമ്പുകൾ സമരത്തിൽ

ന്യൂഡൽഹി : ഡൽഹിയിൽ പെട്രോൾ പമ്പുടമകൾ ഇന്ന് പമ്പുകൾ അടച്ചിട്ട് സമരം നടത്തുന്നു. പെട്രോളിനും ഡീസലിനുമുള്ള നികുതി കുറക്കാൻ ഡൽഹി സ‍ർക്കാർ തയ്യാറാകണമെന്നാവശ്യപ്പെട്ടാണ് സമരം. നാളെ രാവിലെ അഞ്ച് മണിവരെയാണ് സമരം. പെട്രോൾ ഡീലേഴ്സ് അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്.  

ഡൽഹിയിലെ 400 ലേറെ പമ്പുകളാണ് ഇന്ന് അടച്ചിടുന്നത്. സിഎൻജി പമ്പുകളും അടച്ചിടും. ഇത് തലസ്ഥാനത്ത് ഇന്ധനക്ഷാമത്തിന് ഇടയാക്കും. സമീപ സംസ്ഥാനങ്ങളായ ഹരിയാനയും ഉത്തർപ്രദേശും നികുതി കുറച്ചതിനാൽ ഇവിടങ്ങളിൽ ഡൽഹിയിലേതിനേക്കാൾ കുറവാണ് ഇന്ധന വില. അതുമൂലം ആളുകൾ ഇവിടങ്ങളിലേക്ക് പോകുന്നതിനാൽ, ഡൽഹിയിൽ വിൽപന കുറഞ്ഞെന്ന് പമ്പുടമകൾ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com