മുംബൈ മെട്രോയിലും ഇര്‍ക്കോണിലുമടക്കം പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തിയതികള്‍ ഇങ്ങനെ 

അപേക്ഷകള്‍ അയക്കേണ്ട അവസാന തിയതി അടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടു
മുംബൈ മെട്രോയിലും ഇര്‍ക്കോണിലുമടക്കം പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിരവധി ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തിയതികള്‍ ഇങ്ങനെ 

ന്യൂഡല്‍ഹി: മുംബൈ മെട്രോ, ഇര്‍കോണ്‍, റെയില്‍ടെല്‍, യുറാനിയം കോര്‍പ്പറേഷന്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിവിധ തസ്തികകളില്‍ നിരവധി ഒഴിവുകള്‍. ആവശ്യമായ രേഖകള്‍ സഹിതം അതാത് സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ വഴിയാണ് അപേക്ഷകള്‍ അയക്കേണ്ടത്. അപേക്ഷകള്‍ അയക്കേണ്ട അവസാന തിയതി അടക്കമുള്ള വിവരങ്ങള്‍ പുറത്തുവിട്ടു. 

ടെലികോം സ്ഥാപനമായ റെയില്‍ടെല്ലില്‍ എഞ്ചിനിയറിംഗ് ബിരുദധാരികളുടെയും സാങ്കേതികവിദഗ്ധരുടെയും ഒഴിവുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. റെയില്‍ടെല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ വൈബിസൈറ്റില്‍ ഒക്ടോബര്‍ 25വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. 15തസ്തികകളിലാണ് ഒഴിവുള്ളത്. 10,000-12,000രൂപയ്ക്കും ഇടയിലാണ് ശബളം.

മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ 12ജൂനിയര്‍ എഞ്ചിനിയറിങ് തസ്തകകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിട്ടുള്ളത്. ഈ മാസം 29 വരെയാണ് അപേക്ഷകള്‍ അയക്കാനുള്ള അവസാന തിയതി. സിവില്‍, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ എഞ്ചിനിയറിങ് ബിരുദധാരികള്‍ക്ക് അവസരം ലഭിക്കും. 33,000 മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ശബളം. 

യുറാനിയം കോര്‍പ്പറേഷനില്‍ 59തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിട്ടുണ്ട്. ഈ മാസം 30-ാം തിയതിക്ക് മുമ്പാണ് അപേക്ഷകള്‍ അയക്കേണ്ടത്. ഇര്‍കോണില്‍ 32 തസ്തികകളിലാണ് ഒഴിവുകള്‍. നവംബര്‍ 9 വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com