നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിന് ; അഞ്ചിന്  പാര്‍ലമെന്റ് മാര്‍ച്ച്

പ്രക്ഷോഭത്തില്‍ അഞ്ച് ലക്ഷത്തോളം കര്‍ഷകരും കര്‍ഷക തൊഴിലാളികളും പങ്കെടുക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ 
നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിന് ; അഞ്ചിന്  പാര്‍ലമെന്റ് മാര്‍ച്ച്

ന്യൂഡല്‍ഹി : മുംബൈയെ വിറപ്പിച്ച കര്‍ഷകരുടെ ലോംഗ് മാര്‍ച്ചിന് ശേഷം, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ സെപ്റ്റംബര്‍ അഞ്ചിന് പാര്‍ലമെന്റിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തും.  പ്രക്ഷോഭത്തില്‍ അഞ്ച് ലക്ഷത്തോളം കര്‍ഷകരും കര്‍ഷക തൊഴിലാളികളും പങ്കെടുക്കുമെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹന്നന്‍ മൊള്ള അറിയിച്ചു.

നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ,തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് ഇടതുപക്ഷ തൊഴിലാളി, കര്‍ഷക സംഘടനകളുടെ പ്രക്ഷോഭം. അഖിലേന്ത്യാ കിസാന്‍ സഭ, സി.ഐ.ടി.യു, അഖിലേന്ത്യാ അഗ്രി കള്‍ച്ചര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ തുടങ്ങിയവരാണ് പ്രക്ഷോഭത്തില്‍ പങ്കെടുക്കുക. 

ഡല്‍ഹി രാംലീല മൈതാനത്ത് സെപ്തംബര്‍ അഞ്ചിന് അഞ്ച് ലക്ഷം കര്‍ഷകര്‍ പ്രക്ഷോഭത്തില്‍ അണിചേരും. അഞ്ചാം തിയതി രാവിലെ 9 മണിയോടെ പാര്‍ലമെന്റ് മാര്‍ച്ച് ആരംഭിക്കുമെന്ന് ഹന്നന്‍ മൊള്ള പറഞ്ഞു. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും 2500 കിലോമീറ്റര്‍ നീളുന്ന ബൈക്ക് റാലിയ്ക്ക് തുടക്കമായി.

മഹാരാഷ്ട്രയെ വിറപ്പിച്ച ലോംഗ് മാര്‍ച്ചില്‍ പങ്കെടുത്ത കര്‍ഷകര്‍ പ്രത്യേക ട്രെയിന്‍ ബുക്ക് ചെയ്താണ് എത്തുന്നത്. 400 ലേറെ ജില്ലകളിലായി 600 ഓളം സ്ഥലങ്ങളില്‍ പ്രത്യേകമായി നടന്ന പ്രകടനങ്ങള്‍ പൂര്‍ത്തിയായതായി എഐകെഎസ് പ്രസിഡന്റ് അശോക് ധവാളെ പറഞ്ഞു. കേരളത്തിന്റെ മുന്‍ ആസൂത്രണ കമ്മീഷന്‍ അംഗവും സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്‌നായിക്കിന്റെ അദ്ധ്യക്ഷതയിലാണ് സ്വീകരണ കമ്മിറ്റി രൂപീകരിച്ചിട്ടുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com