സീറ്റു വേണോ?; 15000 ലൈക്കുമായി വരൂ, 5000 ഫോളോവേഴ്‌സും ; നിബന്ധനയുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് 

സാമൂഹ്യമാധ്യമങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് സീറ്റുമോഹികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നിബന്ധനയുമായി മധ്യപ്രദേശ് കോണ്‍ഗ്രസ്.
സീറ്റു വേണോ?; 15000 ലൈക്കുമായി വരൂ, 5000 ഫോളോവേഴ്‌സും ; നിബന്ധനയുമായി മധ്യപ്രദേശ് കോണ്‍ഗ്രസ് 

ന്യൂഡല്‍ഹി:  സാമൂഹ്യമാധ്യമങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് സീറ്റുമോഹികള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നിബന്ധനയുമായി മധ്യപ്രദേശ് കോണ്‍ഗ്രസ്. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന പശ്ചാത്തലത്തില്‍ സീറ്റുമോഹികള്‍ മണ്ഡലം ഉറപ്പിക്കാന്‍ പ്രവര്‍ത്തനം സജീവമാക്കിയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് സാമൂഹ്യമാധ്യമങ്ങളിലെ ഇടപെടല്‍ യോഗ്യത മാനദണ്ഡമാക്കിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. 

പൊതുനിലപാട് രൂപപ്പെടുത്തുന്നതില്‍ സാമൂഹ്യമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. ഇതിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ടുളള മാറ്റങ്ങളാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പേജില്‍ 15000 പേരുടെ ലൈക്ക് നിര്‍ബന്ധമാണ് എന്ന വ്യവസ്ഥയാണ് നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്ന ഒരു പ്രധാന വ്യവസ്ഥ.ഇതടക്കം വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നിരവധി വ്യവസ്ഥകളാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം മുന്നോട്ടുവെച്ചിരിക്കുന്നത്.

സാമുഹ്യമാധ്യമങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് നേതാക്കന്മാര്‍ ഇവയില്‍ സജീവമായി ഇടപെടണമെന്ന് നേതൃത്വം ആവശ്യപ്പെടുന്നു. ഓഫീസ് ഭാരവാഹികള്‍ക്കും സീറ്റ് മോഹികള്‍ക്കും ഇത് ബാധകമാണ്. ഫെയ്‌സ് ബുക്ക് പേജിന് സമാനമായി മറ്റൊരു സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ 5000 പേര്‍ പിന്തുടരണമെന്നും നിബന്ധനയില്‍ പറയുന്നു. കൂടാതെ ബൂത്ത്‌ലെവല്‍ പ്രവര്‍ത്തകര്‍ വാട്ട്‌സ് ആപ്പിലും സജീവമായി ഇടപെടണമെന്നും മധ്യപ്രദേശ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com