റിട്ട. പൊലീസുകാരനെ മൂന്നു പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു, കാഴ്ചക്കാരായി നാട്ടുകാര്‍; സ്വത്തു തര്‍ക്കമെന്നും സംശയം (വിഡിയോ) 

നീളന്‍ വടി ഉപയോഗിച്ച് ഇയാളെ മര്‍ദ്ദിക്കുന്നത് നോക്കി അടുത്ത വീട്ടിലെ ടെറസില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട്. ബൈക്ക് യാത്രക്കാര്‍ വാഹനം സ്ലോ ചെയ്യുന്നുണ്ടെങ്കിലും വൃദ്ധനെ രക്ഷിക്കുന്നതിന് ആരും ശ്രമിക്കുന്നത
റിട്ട. പൊലീസുകാരനെ മൂന്നു പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു, കാഴ്ചക്കാരായി നാട്ടുകാര്‍; സ്വത്തു തര്‍ക്കമെന്നും സംശയം (വിഡിയോ) 

ലക്‌നൗ:  നാട്ടുകാരും വഴിയാത്രക്കാരും നോക്കി നില്‍ക്കെ അലഹബാദില്‍ റിട്ടയേര്‍ഡ് പൊലീസുകാരനെ മൂന്ന് യുവാക്കള്‍ തല്ലിക്കൊന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ സമദ് ഖാന്‍(70)  ആശുപത്രിയില്‍ വച്ച് മരണമടയുകയായിരുന്നു. യുവാക്കള്‍ സമദ് ഖാനെ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

സൈക്കിളില്‍ യാത്ര ചെയ്തിരുന്ന സമദ് ഖാനെ ചുവപ്പ് ഷര്‍ട്ടിട്ട ഒരാള്‍ യാതൊരു പ്രകോപനവും കൂടാതെ തല്ലിച്ചതയ്ക്കാന്‍ തുടങ്ങുന്നതായി വീഡിയോയില്‍ കാണാം. നീളന്‍ വടി ഉപയോഗിച്ച് ഇയാളെ മര്‍ദ്ദിക്കുന്നത് നോക്കി അടുത്ത വീട്ടിലെ ടെറസില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട്. ബൈക്ക് യാത്രക്കാര്‍ വാഹനം സ്ലോ ചെയ്യുന്നുണ്ടെങ്കിലും വൃദ്ധനെ രക്ഷിക്കുന്നതിന് ആരും ശ്രമിക്കുന്നതേയില്ല. ചുവന്ന ഷര്‍ട്ടുകാരനൊപ്പം പിന്നീട് രണ്ട് പേര്‍ കൂടി മര്‍ദ്ദിക്കുന്നതിനായി എത്തുന്നതും രണ്ട് പേര്‍ നോക്കി നില്‍ക്കുന്നതും നാല്‍പത് സെക്കന്റുള്ള ദൃശ്യങ്ങളില്‍ വ്യക്തമാണ്.
 

മര്‍ദ്ദനത്തെ തുടര്‍ന്ന്  മരണാസന്നനായ സമദിനെ ഉപേക്ഷിച്ച് അക്രമികള്‍ കടന്നു കളഞ്ഞു. ഖാന്‍ ആശുപത്രിയിലെത്തുമ്പോള്‍ രക്തം വാര്‍ന്ന് , ഒരു കൈ മര്‍ദ്ദനത്തില്‍ തകര്‍ന്ന നിലയിലായിരുന്നു. അക്രമികളിലൊരാള്‍ ജുനൈദ് എന്നയാളാണ് എന്ന് പൊലീസ് സംശയിക്കുന്നു. പത്തോളം ക്രിമിനല്‍ കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. സംഭവത്തില്‍ ആരെയും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

സമദ്ഖാനും കുടുംബവുമായോ ബന്ധുക്കളുമായോ സ്വത്ത് തര്‍ക്കം നിലനിന്നിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. 2006 ലാണ് ഉത്തര്‍പ്രദേശ് പൊലീസ് വിഭാഗത്തില്‍ നിന്നും സമദ് ഖാന്‍ വിരമിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com