പ്രസവ വേദന സഹിച്ച് തുണിത്തൊട്ടിയില്‍ ആദിവാസി യുവതി, വനത്തിനുള്ളില്‍ പ്രസവിച്ചു

വാഹനങ്ങളുടെ ലഭ്യതയോ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് തുണിത്തൊട്ടിയില്‍ ഇരുത്തി താങ്ങിപ്പിടിച്ചു കൊണ്ടുപോകുന്നതിന് ഇടയിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്
പ്രസവ വേദന സഹിച്ച് തുണിത്തൊട്ടിയില്‍ ആദിവാസി യുവതി, വനത്തിനുള്ളില്‍ പ്രസവിച്ചു

അമരാവതി: പ്രസവ വേദനയെ തുടര്‍ന്ന് തുണിത്തൊട്ടിയയില്‍ ഇരുത്തി ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ആദിവാസി യുവതി വനത്തിനുള്ളില്‍ പ്രസവിച്ചു. ഇവര്‍ താമസിക്കുന്നിടത്ത് നിന്നും ആശുപത്രിയിലേക്ക് റോഡ് സൗകര്യമോ, വാഹനങ്ങളുടെ ലഭ്യതയോ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് തുണിത്തൊട്ടിയില്‍ ഇരുത്തി താങ്ങിപ്പിടിച്ചു കൊണ്ടുപോകുന്നതിന് ഇടയിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിലെ വനമേഖലയിലായിരുന്നു സംഭവം. ഇവരുടെ ഗ്രാമത്തില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് ആശുപത്രി. തുണിത്തൊട്ടിയില്‍ ഇരുത്തി യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നു എന്നറിഞ്ഞ ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഏജന്‍സി അധികൃധര്‍ മെഡിക്കല്‍ സംഘത്തെ അയച്ചുവെങ്കിലും, അവര്‍ എത്തും മുന്‍പ് യുവതി പ്രസവിക്കുകയായിരുന്നു. 

അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഈ അടുത്ത കാലത്ത് മാത്രമാണ് ഈ ഗ്രാമത്തില്‍ നിന്നുമുള്ള ജനങ്ങള്‍ പ്രസവങ്ങള്‍ക്കായി ആശുപത്രികളിലേക്ക് എത്തിത്തുടങ്ങിയത്. ഇവിടേക്ക് റോഡ് ഇല്ലാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഗ്രാമവാസികള്‍ക്ക് പല്ലക്കിന് സമാനമായ വസ്തു നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ഭാരക്കൂടുതലാണെന്ന് പറഞ്ഞ് ഗ്രാമവാസികള്‍ തങ്ങളുടെ തുണിത്തൊട്ടി തന്നെയാണ് ഉപയോഗിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com