ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായി സര്‍ക്കാര്‍ ആശുപത്രി ; ജോലിക്ക് ഹെല്‍മറ്റും ധരിച്ചെത്തി ഡോക്ടര്‍മാരുടെ പ്രതിഷേധം

നിരന്തരം കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നതിനെ തുടര്‍ന്ന് പലയിടത്തും അപകട മേഖലയെന്ന ബോര്‍ഡും വച്ചാണ് ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നത്. 
ഇടിഞ്ഞു പൊളിഞ്ഞ് വീഴാറായി സര്‍ക്കാര്‍ ആശുപത്രി ; ജോലിക്ക് ഹെല്‍മറ്റും ധരിച്ചെത്തി ഡോക്ടര്‍മാരുടെ പ്രതിഷേധം

ഹൈദരാബാദ്:  രോഗികളെ പരിശോധിക്കാന്‍ ഹെല്‍മറ്റും ധരിച്ചെത്തി ഡോക്ടര്‍മാരുടെ പ്രതിഷേധം.തെലങ്കാനയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ആശുപത്രിയായ ഒസ്മാനിയ ആശുപത്രിയിലാണ് ഡോക്ടര്‍മാര്‍ വേറിട്ട പ്രതിഷേധം നടത്തുന്നത്. 100 വര്‍ഷത്തിലേറെ പഴക്കമുള്ള ആശുപത്രിയുടെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നുവെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ഇവര്‍ പറയുന്നു. അഞ്ച് പേര്‍ക്കാണ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് കഷ്ണങ്ങള്‍ ശരീരത്തില്‍ വീണ് ഇതിനകം അപകടമുണ്ടായത്. ജീവന്‍ രക്ഷിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. 

 എല്ലാ ദിവസവും ഒരു മണിക്കൂര്‍ പ്രതിഷേധിച്ചു കൊണ്ട് ജോലി ചെയ്യാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. ചില ഡോക്ടര്‍മാര്‍ ആശുപത്രിക്കെട്ടിടത്തിന് പുറത്തേക്ക് ചികിത്സ മാറ്റിയിട്ടുണ്ട്. നിരന്തരം കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീഴുന്നതിനെ തുടര്‍ന്ന് പലയിടത്തും അപകട മേഖലയെന്ന ബോര്‍ഡും വച്ചാണ് ഡോക്ടര്‍മാര്‍ ചികിത്സിക്കുന്നത്. 

 കെട്ടിടം ഇടിച്ച് കളഞ്ഞ് ആശുപത്രി പുതിയ സ്ഥലത്തേക്ക് മാറ്റുന്നതിന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു 2015 ല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ആര്‍കിടെക്റ്റുമാരുടെയും ആക്ടിവിസ്റ്റുകളുടെയും എതിര്‍പ്പ് മൂലം ഉപേക്ഷിക്കുകയായിരുന്നു. കെട്ടിടം നിശ്ശേഷം തകര്‍ക്കുകയല്ല, കേടുപാടുകള്‍ നന്നാക്കി സംരക്ഷിക്കുകയാണ് വേണ്ടതെന്നാണ് ആര്‍കിടെക്റ്റുകള്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com