സാമൂഹിക മാധ്യമങ്ങളിലെ ആധാർ വിവരങ്ങളുടെ നിരീക്ഷണം; യു.ഐ.ഡി.എ.ഐയെ വിമർശിച്ച് സുപ്രീം കോടതി

സാമൂഹിക മാധ്യമങ്ങളിലെത്തുന്ന ആധാർ വിവരങ്ങൾ നിരീക്ഷിക്കാൻ സ്വകാര്യ ഏജൻസിയെ ഏല്പിക്കാനുള്ള തീരുമാനം, യു.ഐ.ഡി.എ.ഐ നേരത്തേ അറിയിച്ചതിൽ നിന്ന് വിരുദ്ധമാണെന്ന് സുപ്രീം കോടതി
സാമൂഹിക മാധ്യമങ്ങളിലെ ആധാർ വിവരങ്ങളുടെ നിരീക്ഷണം; യു.ഐ.ഡി.എ.ഐയെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിലെത്തുന്ന ആധാർ വിവരങ്ങളുടെ നിരീക്ഷണം സ്വകാര്യ ഏജൻസിയെ ഏല്പിക്കാനുള്ള തീരുമാനം യു.ഐ.ഡി.എ.ഐ നേരത്തേ അറിയിച്ചതിൽ നിന്ന് വിരുദ്ധമാണെന്ന് സുപ്രീം കോടതി. പൗരന്റെ ഓൺലൈൻ പ്രവൃത്തികൾ നിരീക്ഷിക്കേണ്ട ആവശ്യമില്ലെന്ന് നേരത്തെ  ആധാറിന്റെ സാധുതയെ ചോദ്യം ചെയ്തുള്ള പരാതികൾ പരിഗണിക്കവേ യു.ഐ.ഡി.എ.ഐ അറിയിച്ചിരുന്നു.

എന്നാൽ പദ്ധതിയുടെ മൂല്യപ്രഖ്യാപന രേഖയിൽ സാമൂഹിക മാധ്യമങ്ങളിൽ ആധാറുമായി ബന്ധപ്പെട്ട വിവരങ്ങൾ നിരീക്ഷിക്കാനായി ഓൺലൈൻ റെപ്യൂട്ടേഷൻ മാനേജ്‌മെന്റ്, സോഷ്യൽ ലിസണിങ് എന്നീ സംവിധാനങ്ങൾ ഉപയോഗിക്കുമെന്നും ഇതിനായി സ്വകാര്യ ഏജൻസിയെ നിയോഗിക്കുമെന്നുമായിരുന്നു യു.ഐ.ഡി.എ.ഐ വ്യക്തമാക്കിയത്. ഈ വൈരുദ്ധ്യമാണ് കോടതി ചൂണ്ടിക്കാട്ടിയത്.  

തൃണമൂൽ എം.എൽ.എ മൊഹുവ മൊയിത്രയുടെ ഹർജി പരിഗണിക്കവേ, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. സൗകാര്യതയുടെ ലംഘനവും  സാമൂഹിക മാധ്യമങ്ങളിലൂടെ പൗരനെ നിരീക്ഷിക്കാനാണിതെന്നും ഹർജിയിൽ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com