പൊണ്ണത്തടിയുള്ളവര്‍ക്ക് ഇനി സബ്‌സിഡി മദ്യമില്ല; ഉത്തരവിറക്കി തീരദേശ സേന

അമിത വണ്ണവും ഭാരക്കൂടുതലുമുള്ള സേനാംഗങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന മദ്യം നല്‍കേണ്ടതില്ലെന്ന് ഉത്തരുമായി തീരദേശ സേന
പൊണ്ണത്തടിയുള്ളവര്‍ക്ക് ഇനി സബ്‌സിഡി മദ്യമില്ല; ഉത്തരവിറക്കി തീരദേശ സേന


പോര്‍ബന്തര്‍:  അമിത വണ്ണവും ഭാരക്കൂടുതലുമുള്ള സേനാംഗങ്ങള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കുന്ന മദ്യം നല്‍കേണ്ടതില്ലെന്ന് ഉത്തരുമായി തീരദേശ സേന. വടക്ക് പടിഞ്ഞാറന്‍ വിഭാഗത്തിലുള്ളവര്‍ക്കാണ് ഉത്തരവ് ബാധകം. തീരദേശ സേന വടക്കുപടിഞ്ഞാറന്‍ വിഭാഗം മേഖല കമാന്‍ഡര്‍ രാകേഷ് പൈയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. 

സായുധ സേനാംഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കുറഞ്ഞവിലയ്ക്കുള്ള മദ്യത്തിനാണ് നിയന്ത്രണം.വടക്കുപടിഞ്ഞാറന്‍ മേഖലയിലെ എല്ലാ റാങ്കിലുമുള്ള ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകമായിരിക്കും. അമിതവണ്ണത്തിനും ഭാരക്കൂടുതലിനും പ്രധാന കാരണം മദ്യമാണെന്നും മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് ഉത്തരവെന്നും അദ്ദേഹം അറിയിച്ചു. 

ഭാരക്കൂടുതലും അമിതവണ്ണവും മൂലം പലരേയും കപ്പലില്‍ ജോലിക്ക് അയക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവില്‍. ഇത് മറികടക്കുകയാണ് ഉത്തരവിന്റെ ലക്ഷ്യം. അമിതവണ്ണവും ഭാരവുമുണ്ടെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയവര്‍ക്കാണ് ഈ നിയന്ത്രണം. ഇത്തരക്കാര്‍ ഭാരം കുറയ്ക്കുകയാണെങ്കില്‍ നിയന്ത്രണം നീക്കുമെന്നും രാകേഷ് പൈ അറിയിച്ചു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com