രാജീവ്ഗാന്ധി വധക്കേസ്: ഏഴ് പ്രതികളെയും വിട്ടയയ്ക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കി 

രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളെയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാരിന്റെ ശുപാര്‍ശ
രാജീവ്ഗാന്ധി വധക്കേസ്: ഏഴ് പ്രതികളെയും വിട്ടയയ്ക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം തമിഴ്‌നാട് സര്‍ക്കാര്‍ പാസാക്കി 

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ഏഴ് പ്രതികളെയും വിട്ടയക്കാന്‍ ഗവർണർക്ക് ശുപാർശ നല്‍കാൻ തമിഴ്നാട് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ചു  ഗവർണർ അനുകൂല നിലപാടെടുക്കുമെന്നും, ഇക്കാര്യത്തില്‍ ഇനി തടസങ്ങളൊന്നും ഉണ്ടാകില്ലെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം ഫിഷറീസ് വകുപ്പ് മന്ത്രി ഡി ജയകുമാർ പറഞ്ഞു.

2014ൽ മുൻ മുഖ്യമന്ത്രി ജയലളിത ഏഴുപേരെയും വിട്ടയക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കേന്ദ്രസർക്കാർ എതിർക്കുകയായിരുന്നു. കേന്ദ്ര ഏജൻസി അന്വേഷിച്ച കേസായതിനാല്‍ സംസ്ഥാനസർക്കാരിന് വിട്ടയക്കാൻ അധികാരമില്ലെന്നായിരുന്നു അന്ന് കേന്ദ്രത്തിന്റെ വാദം. 

കഴിഞ്ഞ 27 വര്‍ഷമായി ജയില്‍ശിക്ഷ അനുഭവിക്കുന്ന നളിനി, മുരുകന്‍, പേരറിവാളന്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, ശാന്തന്‍, ജയകുമാര്‍ എന്നിവരെ വിട്ടയക്കാൻ ആവശ്യപ്പെട്ടുള്ളതാണ് ശുപാർശ. പ്രതികളിലൊരാളായ പേരറിവാളന്‍ മോചനം ആവശ്യപ്പെട്ട് നേരത്തെ സുപ്രീംകോടതിയില്‍ ദയാഹർജി സമര്‍പ്പിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com